കുവൈറ്റ് സിറ്റി: സബ ആരോഗ്യ മേഖലയിലെ ആശുപത്രിക്ക് സമീപം മൂന്ന് ബംഗ്ലാദേശി സ്വദേശികളെ മനഃപൂർവം വാഹനം ഇടിച്ച് വീഴ്ത്തിയ സംഭവത്തിൽ കുവൈറ്റ് പൗരനെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. അതിക്രൂരമായ ഈ സംഭവത്തിൽ ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും മറ്റ് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ആഭ്യന്തര മന്ത്രാലയം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, പ്രതിക്ക് കടുത്ത മാനസിക അസ്വാസ്ഥ്യങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. മനഃപൂർവമുള്ള കൊലപാതക കുറ്റം ചുമത്തി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സംഭവസ്ഥലത്തെ സുരക്ഷാ പരിശോധനകൾ പൂർത്തിയായതായും കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണെന്നും അധികൃതർ വ്യക്തമാക്കി. പ്രവാസി സമൂഹത്തിനിടയിൽ വലിയ ഞെട്ടലാണ് ഈ സംഭവം ഉണ്ടാക്കിയിരിക്കുന്നത്.
വാഹനം ഇടിച്ച് കയറ്റി പ്രവാസികൾക്ക് നേരെ ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു
INTERNATIONAL
Recent Comments
on Hello world!


