HomeCommunityതൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (TRASSK) അബ്ബാസിയ എ ഏരിയ വാർഷിക പൊതുയോഗം ചേർന്നു

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (TRASSK) അബ്ബാസിയ എ ഏരിയ വാർഷിക പൊതുയോഗം ചേർന്നു

Google search engine

കുവൈറ്റ്: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (TRASSK) അബ്ബാസിയ എ ഏരിയയുടെ വാർഷിക പൊതുയോഗം അബ്ബാസിയയിലെ ഹെവൻസ് ഹാളിൽ വെച്ച് ആവേശപൂർവ്വം നടന്നു. ഏരിയ കൺവീനർ ആന്റോ പാണേങ്ങാടന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടുകളും സാമ്പത്തിക അവലോകനവും അവതരിപ്പിച്ചു.ഏരിയ സെക്രട്ടറി വിനിത് വിൽ‌സൺ പ്രവർത്തന റിപ്പോർട്ടും, വനിതാ വേദി സെക്രട്ടറി സെലിൻ വിനിറ്റ വനിതാവേദി റിപ്പോർട്ടും, ഏരിയ ട്രഷറർ ജുവൽ ജോജോ സാമ്പത്തിക അവലോകനവും, കളിക്കളം ഏരിയ സെക്രട്ടറി ഏദെൽ ജോസഫ് ജിൽ കളിക്കളം റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിച്ചു.അസോസിയേഷൻ പ്രസിഡന്റ് സ്റ്റീഫൻ ദേവസി, ആക്ടിങ് ജനറൽ സെക്രട്ടറി രാജൻ ചാക്കോ, ട്രഷറർ സെബാസ്റ്റ്യൻ വാതുക്കാടൻ, വനിതാ വേദി ജനറൽ കൺവീനർ പ്രതിഭ ഷിബു, വനിതാ വേദി ഏരിയ കോർഡിനേറ്റർ ജെസ്നി ഷമീർ, കളിക്കളം കൺവീനർ സെറ മരിയ എന്നിവരും മറ്റ് കേന്ദ്രഭരണ സമിതി അംഗങ്ങളും യോഗത്തിൽ ആശംസകൾ അർപ്പിച്ചു.

യാത്രയയപ്പും ആദരിക്കലും:ദീർഘകാലത്തെ കുവൈറ്റ്‌ പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ഏരിയ അംഗം ജോഫി ജോസ് കൊബന് ചടങ്ങിൽ വെച്ച് യാത്രയയപ്പ് നൽകി. കൂടാതെ ഏരിയയുടെ പ്രവർത്തനങ്ങളിൽ മാതൃകാപരമായ സേവനം കാഴ്ചവെച്ച കമ്മിറ്റി അംഗങ്ങളെയും ഭാരവാഹികളെയും മൊമെന്റോ നൽകി ആദരിച്ചു.പുതിയ ഭാരവാഹികൾ (2026):തുടർന്ന് 2026 പ്രവർത്തന വർഷത്തേക്കുള്ള അബ്ബാസിയ എ ഏരിയ സമിതിയിലേക്ക് കൺവീനറായി ഷൈനി ഫ്രാങ്ക്നെയും സെക്രട്ടറിയായി സുകുമാരൻ, ട്രഷററായി ഫ്രഡ്‌ഡി ഫ്രാൻസിസ്, വനിതാ വേദി കോർഡിനേറ്ററായി സിൽജ ആന്റണി, വനിതാ വേദി സെക്രട്ടറിയായി ഡാലിയ ജിൽ എന്നിവരും കേന്ദ്രസമിതിയിലേക്ക് സുജീഷ്, ജിൽ, ബുഷ്‌റ എന്നിവരെയും ഏകകണ്ഠമായി തിരഞ്ഞെടുത്തു.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!