ഡിജിറ്റൽ മാധ്യമങ്ങളുടെ അമിത ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ഗുരുതരമായ മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുവെന്ന് കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ കേന്ദ്ര കൗൺസിൽ അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യ മനുഷ്യന്റെ സേവകനാകേണ്ടതിന്നുപകരം മനുഷ്യൻ തന്നെ അതിന്റെ അടിമയായി മാറുന്ന അവസ്ഥ ആശങ്കാജനകമാണെന്നും യോഗം വിലയിരുത്തി.
വിദ്യാർത്ഥികളുടെയും യുവാക്കളുടെയും കർമ്മശേഷി സമൂഹ നന്മക്കു ഉപയോഗപ്പെടുത്താവുന്ന വിധം പദ്ധതികൾ ആവിഷ്കരിക്കാൻ ഭരണകൂടങ്ങൾ തയ്യാരാവണമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.ചലനം 2026 എന്ന പേരിൽ പുതു വർഷത്തെ പ്രവർത്തന പദ്ധതികൾ കെ കെ ഐ സി ഓർഗനൈസിംഗ് സെക്രെട്ടറി സ്വാലിഹ് സുബൈർ അവതരിപ്പിച്ചു , അഹ്ലൻ റമദാൻ, ഗ്രാൻഡ് ഇഫ്താർ,തർബിയത്ത് ക്യാമ്പുകൾ, ഇഫ്താർ സംഗമങ്ങൾ, വിജ്ഞാന സദസ്സുകൾ, കുടുംബ സംഗമങ്ങൾ, ഇസ്ലാമിക്ക് കോൺഫ്രൻസ്, ഈദ് പ്രോഗ്രാമുകൾ, ഹദീസ് സെമിനാർ, ഇസ് കോൺ വിദ്യർത്ഥി സമ്മേളനം, ഖുർആൻ സമ്മേളനം, സകാത്ത് സെമിനാർ, ബ്ലഡ് ഡോണേഷൻ ക്യാമ്പ്, യൂത്ത് വിംഗ് പ്രഖ്യാപനം,വനിതാ സമ്മേളനം, വോളിബാൾ/ക്രിക്കറ്റ് മത്സരങ്ങൾ എന്നീ പ്രധാന പരിപാടികളാണ് സെന്ററിന്റെ കീഴിൽ സംഘടിപ്പിക്കുക എന്ന് വാർഷിക രൂപ രേഖയിൽ വ്യക്തമാക്കി. പ്രവർത്തന വാർഷിക ബജറ്റ് സെന്റർ ഫിനാൻസ് സെക്രട്ടറി അബ്ദുൽ ലത്തീഫ് കെ.സി. അവതരിപ്പിച്ചു. വിവിധ വകുപ്പ് സെക്രട്ടറിമാരായ സക്കീർ കൊയിലാണ്ടി, മുഹമ്മദ് അസ്ലം കാപ്പാട് , അബ്ദുൽ അസീസ് നരക്കോട് ,ഹാറൂൺ അബ്ദുൽ അസീസ്, അബ്ദുസ്സലാം എൻ.കെ, സമീർ അലി ഏകരൂൽ, മെഹബൂബ് കാപ്പാട്, എൻ.സി.മുജീബ് റഹ്മാൻ, അബ്ദുൽ മജീദ് കെ.സി, ഷഫീഖ് മോങ്ങം എന്നിവർ സംസാരിച്ചു, അബ്ദുസ്സലാം സ്വലാഹി ഉൽബോധന പ്രഭാഷണം നടത്തി. സെന്റർ ആക്റ്റിങ് പ്രസിഡന്റ് സി.പി.അബ്ദുൽ അസീസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ സ്വാഗതവും ട്രെഷറർ കെ.സി. ലത്തീഫ് നന്ദിയും പറഞ്ഞു.



