Tuesday, February 10, 2026
HomeCommunityപ്രവാസി വോട്ടവകാശത്തിനായി ലോക കേരള സഭയുടെ ഇടപെടൽ വേണമെന്ന് ആവശ്യം

പ്രവാസി വോട്ടവകാശത്തിനായി ലോക കേരള സഭയുടെ ഇടപെടൽ വേണമെന്ന് ആവശ്യം

Google search engine

കുവൈറ്റ് സിറ്റി: പ്രവാസികൾക്ക് രാജ്യത്തെ പൗരൻ്റെ അവകാശമായ വോട്ടവകാശം ലഭിക്കുന്നതിനാവശ്യമായ കേന്ദ്ര സർക്കാർ നടപടികൾക്ക് ലോക കേരള സഭയുടെ ഇടപെടൽ ആവശ്യമാണെന്ന് ഫിറ ( Federation of Indian Registered Associations) കൺവീനറും, എൻ സി പി ഓവർസീസ് സെൻ ദേശീയ അധ്യക്ഷനും, കുവൈറ്റിൽ നിന്നുള്ള പ്രതിനിധിയുമായ ബാബു ഫ്രാൻസീസ് അഞ്ചാം ലോക കേരള സഭയിൽ പങ്കെടുത്തു സംസാരിക്കുമ്പോൾ മുഖ്യമന്ത്രിയോടും സഭാധ്യക്ഷനായ സ്പീക്കറോടും ആവശ്യമായി ഉന്നയിച്ചത്.നിയോജക മണ്ഡലങ്ങളുടെ പുറത്ത് പഠനാവശ്യത്തിന് കഴിയുന്ന വിദ്യാർത്ഥികൾക്ക് പോസ്റ്റൽ വോട്ടവകാശം നടപ്പിലാക്കാനുള്ള സാധ്യതകൾ പരിശോധിക്കാൻ കേന്ദ്ര സർക്കാരിന് മുമ്പിൽ നിർദ്ദേശം ഉയർന്ന സാഹചര്യത്തിൽ പ്രവാസികൾക്കും ആ മാതൃകയിൽ വോട്ടവകാശം പരിഗണിക്കണമെന്നാണ്ഉയർന്നു വരുന്ന ആവശ്യം. നോർക്ക കെയർ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ മുൻ പ്രവാസികളെ കൂടെ ഉൾപ്പെടുത്തണമെന്നും, തങ്ങളുടേതല്ലാത്ത- സ്ഥാപനത്തിൻ്റെയും, ഉടമയുടേയും ഉൾപ്പടെയുള്ള കാരണങ്ങളാൽ നാട്ടിലേക്ക് തിരച്ചയക്കപ്പെടുന്ന പ്രവാസികൾക്ക് വിസ മാറ്റി മറ്റൊരു തൊഴിൽ സ്ഥാപനത്തിലേക്ക് മാറുന്നതിന് കേന്ദ്ര സർക്കാർ / ഇന്ത്യൻ എംബസി ഇടപടൽ ആവശ്യപ്പെടണമെന്നും സഭയിൽ ഉന്നയിച്ചിരുന്നു.SIR നടപ്പിലാക്കുമ്പോൾപ്രവാസികൾക്ക് വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ,അമിത വിമാന ചാർജ് വർദ്ദന നിയന്ത്രിക്കാൻ ഇടപെടൽ, പ്രവാസി പെൻഷൻ, നോർക്ക കെയർ ഇൻഷുറസ് ഉൾപ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട്, ലോക കേരള സഭ സമ്മേളനത്തിന് മുന്നോടിയായി കുവൈറ്റിൽ സംഘടിപ്പിച്ച ചർച്ച സമ്മേളനത്തിൽ വിവിധ സംഘടനകൾ അവതരിച്ച വിഷയങ്ങൾ അടങ്ങിയ നിവേദനവും സഭയിൽ വെച്ച് സ്പീക്കർക്ക് കൈമാറി. സഭയിൽ സമർപ്പിച്ച വിഷയങ്ങളിലും നിവേദനത്തിലുമുള്ള പ്രവാസി ആവശ്യങ്ങളിൽ വേഗത്തിൽ കേരള സർക്കാർ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫിറ ഭാരവാഹികളായ ഷൈജിത്ത്, ചാൾസ് പി ജോർജ്, ബിജു സ്റ്റീഫൻ എന്നിവർ അറിയിച്ചു. വീഡിയോ ലിങ്ക്https://we.tl/t-wS061xshdAഫിറജനറൽ സെക്രട്ടറിചാൾസ് ജോർജ്+965 508 46575

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!