Tuesday, February 10, 2026
HomeGULFKuwaitഫർവാനിയയിൽ ലഹരിമരുന്ന് വേട്ട: പ്രവാസി പിടിയിൽ; ക്രിസ്റ്റൽ മെത്തും ഹെറോയിനും പിടിച്ചെടുത്തു

ഫർവാനിയയിൽ ലഹരിമരുന്ന് വേട്ട: പ്രവാസി പിടിയിൽ; ക്രിസ്റ്റൽ മെത്തും ഹെറോയിനും പിടിച്ചെടുത്തു

Google search engine

കുവൈറ്റ് സിറ്റി: ഫർവാനിയ ഗവർണറേറ്റിൽ പോലീസ് നടത്തിയ സുരക്ഷാ പട്രോളിംഗിനിടെ കാൽ കിലോയോളം ക്രിസ്റ്റൽ മെത്തും ഹെറോയിനുമായി ഒരു പ്രവാസി പിടിയിലായി. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ ലഹരി വിരുദ്ധ വിഭാഗം നടത്തിയ തുടരന്വേഷണത്തിലാണ് കൂടുതൽ മരുന്നുകൾ ഇയാളുടെ താമസസ്ഥലത്ത് നിന്ന് കണ്ടെത്തിയത്.

ഫർവാനിയ പോലീസ് വിഭാഗം നടത്തിയ പതിവ് പരിശോധനയ്ക്കിടെ സംശയകരമായ സാഹചര്യത്തിൽ കണ്ട പ്രതിയെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് നാല് ബാഗുകളിലായി ക്രിസ്റ്റൽ മെത്ത് കണ്ടെടുത്തു. പിടിയിലായ പ്രവാസിയെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ ചോദ്യം ചെയ്തപ്പോഴാണ് തന്റെ താമസസ്ഥലത്ത് കൂടുതൽ ലഹരിമരുന്നുകൾ ഉണ്ടെന്ന് ഇയാൾ സമ്മതിച്ചത്.

തുടർന്ന് നിയമപരമായ വാറന്റോടെ നടത്തിയ പരിശോധനയിൽ കാൽ കിലോയോളം ക്രിസ്റ്റൽ മെത്തും ഹെറോയിനും പോലീസ് കണ്ടുകെട്ടി. താൻ ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്നതായി പ്രതി സമ്മതിച്ചിട്ടുണ്ട്. പിടിച്ചെടുത്ത ലഹരിമരുന്നുകളും പ്രതിയെയും തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!