Tuesday, February 10, 2026
HomeCommunityകെ.ഡി.എൻ.എ സംഘടിപ്പിച്ച “കഥാരസം” ചെറുകഥ മത്സര വിജയികളെ പ്രഖ്യാപിച്ചു

കെ.ഡി.എൻ.എ സംഘടിപ്പിച്ച “കഥാരസം” ചെറുകഥ മത്സര വിജയികളെ പ്രഖ്യാപിച്ചു

Google search engine

കുവൈത്ത് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) 2026 ഫെബ്രുവരി 13ന് സംഘടിപ്പിക്കുന്ന മലബാർ മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ “കഥാരസം” ചെറുകഥ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.

കുവൈത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസികൾ പ്രായഭേദമന്യേ പങ്കെടുത്ത ഈ സാഹിത്യ മത്സരത്തിൽ മഞ്ജു മൈക്കിൾ ഒന്നാം സ്ഥാനം നേടിയപ്പോൾ ജോബി ബേബി രണ്ടാം സ്ഥാനവും അശ്‌റഫ് ഉത്തുങ്ങാനകത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രശസ്ത സാഹിത്യകാരന്മാരായ ഇ. കരുണാകരൻ, ലാസർ ഡിസിൽവ, ധർമരാജ് മടപ്പള്ളി എന്നിവർ വിധികർത്താക്കളായി. ആവിഷ്കാര മികവ്, ഭാഷാപ്രാവീണ്യം, വിഷയത്തിന്റെ ആഴം, സാമൂഹിക പ്രസക്തി എന്നിവ മുൻനിർത്തിയാണ് രചനകൾ വിലയിരുത്തിയത്.

പ്രവാസി സമൂഹത്തിലെ സാഹിത്യ പ്രതിഭകൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച “കഥാരസം” മത്സരത്തിന് മികച്ച പങ്കാളിത്തമാണ് ലഭിച്ചതെന്നും, ഇത്തരം സാംസ്കാരിക–സാഹിത്യ പ്രവർത്തനങ്ങൾ തുടർന്നും നടത്തുമെന്ന് സംഘാടകർ അറിയിച്ചു. മത്സര വിജയികൾക്ക് ഫെബ്രുവരി 13 അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഗ്രൗണ്ടിൽ നടക്കുന്ന മലബാർ മഹോത്സവം സംസ്കാരിക സമ്മേളനത്തിൽ വെച്ച് ആദരവും പ്രശംസാ പത്രവും സമ്മാനിക്കും

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!