Tuesday, February 10, 2026
HomeCommunityഫ്യൂച്ചർ ഐ അവതരിപ്പിക്കുന്ന "മയ്യഴി പുഴയുടെ തീരങ്ങളിൽ" നാടകം ഈ വരുന്ന ശനിയാഴ്ച

ഫ്യൂച്ചർ ഐ അവതരിപ്പിക്കുന്ന “മയ്യഴി പുഴയുടെ തീരങ്ങളിൽ” നാടകം ഈ വരുന്ന ശനിയാഴ്ച

Google search engine

പ്രശസ്ത മലയാള നാടകം ‘മയ്യഴിപ്പുഴയുടെ തീരത്ത്’ 2026 ഫെബ്രുവരി 14 ശനിയാഴ്ച വൈകിട്ട് 6.30 മണിക്ക്, കുവൈറ്റിലെ ജ്ലീബ് അൽ-ഷുയൂഖിൽ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ വേദിയിൽ അരങ്ങേറുന്നു.പ്രമുഖ സാഹിത്യകാരൻ എം. മുകുന്ദന്റെ പ്രശസ്ത കൃതിയെ ആസ്പദമാക്കി ഒരുക്കിയ ഈ നാടകം, മലയാള നാടക രംഗത്തെ പ്രശസ്തനും നിരവധി പ്രമുഖ പുരസ്കാരങ്ങൾ നേടിയിട്ടുള്ള സംവിധായകനുമായ എമിൽ മാധവി സംവിധാനം ചെയ്യുന്നതാണ്. കവിതാസ്വഭാവമുള്ള അവതരണശൈലിയും ദൃശ്യസൗന്ദര്യവും ആഴത്തിലുള്ള വികാരാവിഷ്‌ക്കാരവും നാടകത്തിന്റെ പ്രധാന സവിശേഷതകളാണ്.

ലോകവ്യാപകമായി രണ്ടാമതും കുവൈറ്റിൽ ആദ്യമായും അരങ്ങേറുന്ന ഈ നാടകാവതരണം, നാടകാസ്വാദകർക്ക് അപൂർവമായ ഒരു അനുഭവമായിരിക്കും. ഫ്യുചർ ഐ തീയേറ്റർ കുവൈറ്റും ഫ്യുചർ ഐ ഫിലിം ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ സാംസ്കാരിക രംഗത്തെ പ്രമുഖരും വിശിഷ്ട വ്യക്തിത്വങ്ങളും ഉൾപ്പെടുന്ന വലിയൊരു സദസ്സാണ് പ്രതീക്ഷിക്കുന്നത്. കലാസമ്പന്നവും ആകർഷകവുമായ ഈ നാടകാവതരണം അനുഭവിക്കാൻ പൊതുജനങ്ങളെ സംഘാടകർ ക്ഷണിച്ചു.നാടകം കാണാൻ താൽപര്യം ഉളളവർ സംഘാടകരുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു. 97106957/97298144/94423491

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!