HomeCommunityWAVA നാലാമത് വെസ്റ്റ് ഏഷ്യൻ പുരുഷ ക്ലബ് ചാമ്പ്യൻഷിപ്പിന് അതിഗംഭീര സമാപനം

WAVA നാലാമത് വെസ്റ്റ് ഏഷ്യൻ പുരുഷ ക്ലബ് ചാമ്പ്യൻഷിപ്പിന് അതിഗംഭീര സമാപനം

Google search engine

കുവൈത്ത്: WAVA Fourth West Asian Men’s Club Championship ആവേശകരമായ സമാപനത്തോടെ കുവൈറ്റ്‌ വോളിബോൾ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഫെബ്രുവരി 4 മുതൽ 14 വരെ 12 ദിവസങ്ങളോളം നീണ്ടുനിന്ന വോളിബോൾ മാമാങ്കം Kuwait Volleyball Association സ്റ്റേഡിയത്തിൽ നടന്നു.സൗദി അറേബ്യ, ബഹ്റൈൻ, യുഎഇ, ഒമാൻ, ഖത്തർ, ഇറാൻ, കുവൈത്ത് എന്നിവിടങ്ങളിലെ പ്രമുഖ ക്ലബ് ലീഗ് ചാമ്പ്യന്മാർ ഈ അഭിമാന കിരീടത്തിനായി മാറ്റുരച്ചു. ഓരോ മത്സരവും ആവേശം നിറഞ്ഞതായിരുന്നു.സെമിഫൈനലിൽ കടുത്ത പോരാട്ടത്തിൽ Al Rayyan SC (ഖത്തർ) കുവൈത്ത് ടീമിനെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. മറുവശത്ത് ബഹ്റൈനിലെ Dar Kulaib Club ഫൈനലിൽ സ്ഥാനമുറപ്പിച്ചു.

മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ കുവൈത്ത് ക്ലബ് ബഹ്റൈനിലെ Al Ahli Club Bahrainനെ തോൽപ്പിച്ച് മൂന്നാം സ്ഥാനം സ്വന്തമാക്കി.അതിഗംഭീരമായ ഫൈനൽ മത്സരത്തിൽ ഖത്തർAl Rayyan ക്ലബ് ബഹ്റൈനിലെ Dar Kulaib Clubനെ പരാജയപ്പെടുത്തി നാലാമത് വെസ്റ്റ് ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പ് കിരീടം കരസ്ഥമാക്കി.കുവൈത്ത് ദേശീയ ടീമിന്റെയും കുവൈത്ത് ക്ലബിന്റെയും ക്യാപ്റ്റനായ അബ്ദുള്ള ടൂർണമെന്റിൽ ഉടനീളം നിറഞ്ഞ പിന്തുണ നൽകിയ ഇന്ത്യൻ പ്രേക്ഷകർക്ക് പ്രത്യേക നന്ദി രേഖപ്പെടുത്തി. ടൂർണമെന്റിൽ ഉണ്ടായ പിഴവുകൾ തിരുത്തി അടുത്ത വർഷം ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പ് കിരീടം ഉയർത്തുമെന്ന് അദ്ദേഹം അറിയിച്ചു.വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള പ്രൊഫഷണൽ വോളിബോൾ തരങ്ങളുടെ സാന്നിധ്യംകാണികൾക്ക്ആവേശം നൽകി. ഇന്ത്യൻ അന്തർദേശ്ശീയ താരംഅമിത് ഗുലിയ ലെബാനീസ് ക്ലബ് ബാത്രൂണിന് വേണ്ടിയാണ് കുപ്പാമണിഞ്ഞത്.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!