കുവൈത്ത് സിറ്റി: പൊന്നാനി താലൂക് നിവാസികളുടെ ആഗോള കൂട്ടായ്മയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പി സി ഡബ്ള്യു എഫ് കുവൈത്ത് വനിതാ ഘടകം സ്ത്രീകളുടെ കൂട്ടായ്മ “വനിതാ സംഗമം 2025” എന്ന പേരിൽ ഫർവാനിയ ഗ്രീൻ പെപ്പർ ഫാമിലി റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. ഫെമിന അശ്‌റഫ് അധ്യക്ഷത വഹിച്ചു. വനിതാ ഘടകം പ്രസിഡണ്ട് റുഖിയ ബീവി ഉദ്‌ഘാടനം നിർവ്വഹിച്ചു. സൈക്കോളജി കൺസൾട്ടന്റായ അസ്‌ന അബ്ദുൽ കാദർ “ടീനേജ് വെൽ ബീയിംഗ്”. എന്ന വിഷയത്തിലും കൗൺസിലറും സൈക്കോളജിസ്റ്റുമായ റസിയ നിസാർ “സ്ത്രീകളും മാനസികാരോഗ്യവും” , എന്ന വിഷയത്തിലും പ്രഭാഷണങ്ങൾ നടത്തി . പി സി ഡബ്ള്യു എഫ് ഗ്ലോബൽ വൈസ് പ്രസിഡണ്ട് ഡോക്ടർ അബ്ദുൽ റഹ്‌മാൻ കുട്ടി സംഘടനയെ പരിചപ്പെടുത്തികൊണ്ട് സംസാരിച്ചു. മുഹമ്മദ് ഷാജി,മുസ്തഫ മുന്ന, അനൂപ് കെ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജീവ ജിഗ്ഗു ഗാനം ആലപിച്ചു. സെക്രട്ടറി സ്വർഗ്ഗ സുനിൽ സ്വാഗതവും ട്രഷർ ഫെമിന ശറഫുദ്ധീൻ നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങളായ അസീന, നജിദ, റംസീന, ജംഷിറ, മസ്ബൂബ ,ഡോകടർ റിഷിൻ എന്നിവർ പരിപാടി നിയന്ത്രിച്ചു
പി സി ഡബ്ള്യു എഫ് കുവൈത്ത് വനിതാ സംഗമം സംഘടിപ്പിച്ചു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



