ന്യൂയോർക്ക്: പുതുവത്സര സന്ദേശം പുറത്തിറക്കി ഐക്യരാഷ്‌ട്ര സഭ മേധാവി അന്‍റോണിയോ ഗുട്ടെറസ്. ഹിന്ദി ഉൾപ്പെടെ നിരവധി ഭാഷകളിലാണ് പുതുവത്സര സന്ദേശം പുറത്തിറക്കിയത്. ലോക നേതാക്കളോട്, നാശത്തിനല്ലാതെ വികസനത്തിലേയ്‌ക്ക് നിക്ഷേപിക്കാൻ അദ്ദേഹം സന്ദേശത്തിലൂടെ ആഹ്വാനം ചെയ്‌തു.അറബി, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സപാനിഷ് എന്നീ ആറ് ഔദ്യോഗിക യുഎൻ ഭാഷകളും ഹിന്ദി, ഉറുദു എന്നീ ഭാഷകളും ഉൾപ്പെടുത്തിയുള്ളതാണ് സന്ദേശം. അദ്ദേഹത്തിൻ്റെ പുതുവത്സര സന്ദേശ വീഡിയോയും ഹിന്ദി സബ്ടൈറ്റിലുകളോടെ പുറത്തിറക്കിയിട്ടുണ്ട്.”നമ്മൾ പുതുവർഷത്തിലേക്ക് കടക്കുമ്പോൾ, ലോകം ഒരു നിർണായക ഘട്ടത്തിലാണ്. നിരവധി പ്രശ്‌നങ്ങളും പ്രിതിസന്ധികളും നിലവിലുണ്ട്” എന്ന് 2026-ലെ തൻ്റെ സന്ദേശത്തിൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു.നേതാക്കൾ ശ്രദ്ധിക്കുന്നുണ്ടോ? അവർ പ്രവർത്തിക്കാൻ തയ്യാറാണോ എന്നും ലോകരാജ്യങ്ങളോട് അദ്ദേഹം ചോദിച്ചു. “മനുഷ്യരാശിയുടെ നാലിലൊന്ന് ഭാഗവും സംഘർഷം ബാധിച്ച പ്രദേശങ്ങളിലാണ് താമസിക്കുന്നത്. ലോകമെമ്പാടുമായി 200 ദശലക്ഷത്തിലധികം ആളുകൾക്ക് മാനുഷിക സഹായം ഇപ്പോൾ ആവശ്യമാണ്. യുദ്ധം, പ്രതിസന്ധികൾ, ദുരന്തങ്ങൾ അല്ലെങ്കിൽ പീഡനങ്ങൾ എന്നീ കാരണങ്ങളാൽ ഏകദേശം 120 ദശലക്ഷം ആളുകൾ നിർബന്ധിതമായി കുടിയിറക്കപ്പെട്ടു” അദ്ദേഹം പറഞ്ഞു.ആഗോള സൈനിക ചെലവ് ഏകദേശം 10 ശതമാനം വർധിച്ച് 2.7 ട്രില്യൺ ഡോളറായി ഉയർന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ലോകമെമ്പാടുമുള്ള മാനുഷിക പ്രതിസന്ധികൾ രൂക്ഷമാകുമ്പോൾ, ആഗോള സൈനിക ചെലവ് കൂടുതൽ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2024 ലെ 2.7 ട്രില്യൺ ഡോളറിൽ നിന്ന് 2035 ആകുമ്പോഴേക്കും 6.6 ട്രില്യൺ ഡോളറായി ഉയരാനാണ് സാധ്യത.
ഹിന്ദിയിലും ഉറുദുവിലും അടക്കം പുതുവത്സര സന്ദേശവുമായി യുഎൻ മേധാവി
RELATED ARTICLES
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



