കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രാദേശിക കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കുന്നതിനും കർഷകരെ പിന്തുണയ്ക്കുന്നതിനുമായി “കുവൈത്തി ഫാർമേഴ്‌സ് കോർണർ” പദ്ധതി നടപ്പിലാക്കുന്നു. 2025-ലെ 347-ാം നമ്പർ മന്ത്രിതല തീരുമാനപ്രകാരം, രാജ്യത്തെ എല്ലാ സഹകരണ സംഘങ്ങളിലും പ്രാദേശിക കർഷകരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് വിൽക്കുന്നതിനായി പ്രത്യേക ഇടങ്ങൾ നീക്കിവെക്കാൻ നിർദ്ദേശിച്ചു. ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് ടുഡേ’യിൽ ഈ വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ സാമൂഹിക കാര്യ മന്ത്രാലയം ഇതിനായുള്ള നടപടികൾ വേഗത്തിലാക്കി.ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ഈ പദ്ധതിയോടെ സാധിക്കും. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഒരു ഏകീകൃത പരിശോധനാ മാതൃക തയ്യാറാക്കിയിട്ടുണ്ടെന്നും സഹകരണ സംഘങ്ങളിലെ ബോർഡ് ഓഫ് ഡയറക്ടർമാർക്ക് ഇതിനായുള്ള നിർദ്ദേശം നൽകിയതായും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഡോ. സയ്യിദ് ഈസ വ്യക്തമാക്കി.നിയമം പാലിക്കാത്ത സഹകരണ സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ബോർഡ് അംഗങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായാൽ പിരിച്ചുവിടുന്നത് ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ നേരിടേണ്ടി വരും. കുവൈത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ദേശീയ ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ തീരുമാനം വലിയൊരു നാഴികക്കല്ലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കുവൈത്തിലെ സഹകരണ സംഘങ്ങളിൽ ഇനി ‘ഫാർമേഴ്‌സ് കോർണർ’; പ്രാദേശിക കർഷകർക്ക് കൈത്താങ്ങുമായി പുതിയ നിയമം
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



