തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് സിറ്റി ഏരിയ 2025 വർഷത്തെ വാർഷിക പൊതുയോഗം 02/01/2026 ഉച്ചയ്ക്ക് 1 മണിക്ക് അബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു…ഏരിയ കൺവീനർ ജിതേഷിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി മുഹമ്മദ് ഹാഷിഖ് ഏരിയ റിപ്പോർട്ടും ട്രഷറർ ഷാനവാസ് പി.എച്ച് സാമ്പത്തിക റിപ്പോർട്ടും വനിതാവേദി കോർഡിനേറ്റർ നസീറ ഷാനവാസ് വനിതാവേദി റിപ്പോർട്ടും അവതരിപ്പിച്ചു.അസോസിയേഷൻ പ്രസിഡന്റ് സ്റ്റീഫൻ ദേവസ്സി ജനറൽ സെക്രട്ടറി ഷൈനി ഫ്രാങ്ക് , ജോയിന്റ് സെക്രെട്ടറിമാരായ രാജൻ ചാക്കോ, സാബു കൊമ്പൻ വനിതാ വേദി സെക്രട്ടറി നിഖില, ജോയിന്റ് സെക്രട്ടറി സജിനി വിനോദ്, കളിക്കളം ജോയിന്റ് സെക്രട്ടറി അർജുൻ മുകേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.അതിനു ശേഷം ഇലക്ഷൻ കമ്മിഷണർമാരായ മണിക്കുട്ടൻ, രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ 2026 വർഷത്തെ സിറ്റി ഏരിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഏരിയ കൺവീനർ ആയി ഷഫീക്ക് ഏരിയ സെക്രട്ടറി ആയി ജിത്തു രവി ഏരിയ ട്രഷറർ ആയി ഷാനവാസ് പി.എച്ച് ഏരിയ വനിതാ വേദി കൺവീനർ ആയി ഷബാന ഷാനവാസ് ഏരിയ വനിതാ വേദി സെക്രട്ടറി ആയി ആര്യ രാഹുൽ എന്നിവരെ തെരഞ്ഞെടുത്തു.ഷാനവാസ് പി. എച്ച് നന്ദി പറഞ്ഞ് യോഗം അവസാനിപ്പിച്ചു.
തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് സിറ്റി ഏരിയ 2025 വർഷത്തെ വാർഷിക പൊതുയോഗം സംഘടിച്ചു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



