കുവൈത്ത് സിറ്റി: കുവൈത്തിലെ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് രാജ്യത്തുടനീളം നടത്തിയ പരിശോധനകളിൽ വൻ നടപടികൾ. ഡിസംബർ 22 മുതൽ 28 വരെയുള്ള ഒരാഴ്ചയ്ക്കിടെ 19,362 ട്രാഫിക് നിയമലംഘനങ്ങളാണ് അധികൃതർ രേഖപ്പെടുത്തിയത്. ട്രാഫിക് വിഭാഗം മേധാവി ബ്രിഗേഡിയർ അബ്ദുള്ള അൽ-അതീഖിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധനകൾ.അമിതവേഗതയിലും അപകടകരമായ രീതിയിലും വാഹനമോടിച്ച 45 പേരെ ട്രാഫിക് ഡിറ്റൻഷനിലേക്ക് മാറ്റി.ലൈസൻസില്ലാതെ വാഹനമോടിച്ച 19 പ്രായപൂർത്തിയാകാത്ത കുട്ടികളെ പിടികൂടി ജുവനൈൽ പ്രോസിക്യൂഷന് കൈമാറി.നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തിയതും ട്രാഫിക് നിയമങ്ങൾ ലംഘിച്ചതുമായ 254 കാറുകളും 15 മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടി. ട്രാഫിക് പരിശോധനകൾക്കിടെ താമസ രേഖകൾ കാലാവധി കഴിഞ്ഞ 11 പേരെയും പിടികൂടി. കൂടാതെ, മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട 4 പേരെ ഡ്രഗ് കൺട്രോൾ വിഭാഗത്തിനും, ഒളിവിൽ പോയവരും അറസ്റ്റ് വാറണ്ട് ഉള്ളവരുമായ 21 പേരെ ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങൾക്കും കൈമാറി. ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ കൈവശമില്ലാത്ത 6 പേരും പരിശോധനയിൽ പിടിയിലായിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കുവൈറ്റിൽ ട്രാഫിക് പരിശോധന കർക്കശം: ഒരാഴ്ചയ്ക്കിടെ 19,000-ത്തിലധികം നിയമലംഘനങ്ങൾ; പ്രായപൂർത്തിയാകാത്തവർ പിടിയിൽ
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



