Sunday, January 25, 2026
HomeINDIA5 നിയമലംഘനങ്ങള്‍ നടത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന നിയമത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി

5 നിയമലംഘനങ്ങള്‍ നടത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന നിയമത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി

Google search engine

തിരുവനന്തപുരം: . ഒരു വര്‍ഷത്തില്‍ തുടർച്ചയായി അഞ്ച് നിയമലംഘനങ്ങള്‍ നടത്തിയാല്‍ വാഹന ഉടമയുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുമെന്ന കേന്ദ്ര നിയമ ഭേദഗതി വാർത്തകളിൽ പ്രതികരിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നും മോട്ടോർ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികൾ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ സംസ്ഥാനത്ത് നടപ്പിലാക്കൂവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സാധാരണക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ മാത്രമേ നിയമങ്ങൾ നടപ്പിലാക്കൂ. മോട്ടോർ വാഹന നിയമങ്ങൾ പലതും കർശനമാക്കിയാലേ സംസ്ഥാനത്തെ അപകടങ്ങൾ കുറയൂ എങ്കിലും കേന്ദ്ര നിയമങ്ങൾ പലതും അതേപടി സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

സാധാരണക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ കേന്ദ്ര മോട്ടോർ വാഹന ഭേദഗതികൾ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് പഠിച്ചു, ചർച്ച ചെയ്തു മാത്രമേ നടപടി എടുക്കൂവെന്നും മന്ത്രി അറിയിച്ചു. നിയമം ധൃതിപിടിച്ച് നടപ്പിലാക്കേണ്ടെന്ന നിലപാടിലാണ് സംസ്ഥാനം. ചൊവ്വാഴ്ച ട്രാസ്പോർട്ട് കമ്മീഷ്ണറുമായി ഗതാഗത മന്ത്രി ചർച്ച നടത്തും. കേന്ദ്ര നിയമം ലഘൂകരിക്കുന്നതിന്‍റെ സാധ്യത പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പ് അംഗീകരിച്ച പുതിയ ഗതാഗത നിയമത്തിലെ വ്യവസ്ഥകൾ പുറത്ത് വന്നത്

ഒരു വര്‍ഷത്തില്‍ തുടർച്ചയായി അഞ്ച് നിയമലംഘനങ്ങള്‍ നടത്തിയാല്‍ വാഹന ഉടമയുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനും, ആവര്‍ത്തിച്ച് നിയമം ലംഘിക്കുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്താനും കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിലെടുക്കാനും മോട്ടോര്‍ വാഹന വകുപ്പിന് സാധിക്കുന്നതായിരുന്നു പുതിയ ഭേദഗതി. 2026 ജനുവരി 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നിരുന്നു. ചുതിയ ചട്ടം അനുസരിച്ച് ഒരു വർഷത്തിനുള്ളിൽ നടന്ന നിയമലംഘനങ്ങൾ മാത്രമാണ് ഇതിൽ പരിഗണിക്കുക. മുൻവർഷങ്ങളിലെ കുറ്റങ്ങൾ ഇതിൽ ഉൾപ്പെടുത്തില്ല.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!