കുവൈത്ത് സിറ്റി: ഇന്ത്യയുടെ 77–ാം റിപ്പബ്ലിക് ദിനം കുവൈത്തിലെ ഇന്ത്യൻ എംബസി വിപുലമായി ആഘോഷിച്ചു. എംബസി ആസ്ഥാനത്ത് ഇന്ന് രാവിലെ ഒൻപതിന് സ്ഥാനപതി പരമിത തൃപതി മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയ ശേഷം ദേശീയ പതാക ഉയർത്തി. തുടർന്ന്, രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദേശം വായിച്ചു.
തുടർന്ന്, ഇന്ത്യൻ സ്കൂൾ കുട്ടികളുടെ നൃത്തങ്ങളും ഗാനങ്ങളും അരങ്ങേറി. കുവൈത്തിലെ ശക്തമായ തണുപ്പിനെ അവഗണിച്ചും ആയിരക്കണക്കിനാളുകൾ ചടങ്ങിൽ പങ്കെടുത്തു.



