Thursday, January 29, 2026
HomeGULFകൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് വനിതാ വേദി ആരോഗ്യബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു

കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് വനിതാ വേദി ആരോഗ്യബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു

Google search engine

കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന്റെ വനിതാ വേദി, ആരോഗ്യബോധവത്കരണത്തിന്റെ ഭാഗമായി ‘നിശ്വാസം’ (സമ്മർദ്ദമുക്ത ജീവിതം – Relax • Reset • Renew) എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു.“Stress Less, Live More: Healthy Mind, Healthy Life” (സമ്മർദ്ദം കുറയ്ക്കുക, കൂടുതൽ ജീവിക്കുക: ആരോഗ്യമുള്ള മനസ്സ്, ആരോഗ്യമുള്ള ജീവിതം) എന്ന പ്രമേയത്തെ ആസ്പദമാക്കി 2026 ജനുവരി 23-ന് അബ്ബാസിയയിലെ ഹെവൻസ് ഹാളിൽ നടന്ന പരിപാടിയിൽ, കുവൈറ്റിലെ പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. നീതു മറിയം ചാക്കോ (Fawzia Sultan Health Care Clinic, Salmiya) മുഖ്യപ്രഭാഷണം നടത്തി.പ്രവാസി സമൂഹത്തിൽ വർധിച്ചുവരുന്ന സമ്മർദ്ദം, ഉത്കണ്ഠ, ഡിപ്രഷൻ, ഉറക്കസംബന്ധമായ പ്രശ്നങ്ങൾ, കൂടാതെ കുട്ടികളിലെയും കൗമാരക്കാരിലെയും മാനസിക വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ വിശദമായി ചർച്ച ചെയ്തു.വനിതാവേദി ചെയർപേഴ്സൺ മിനി ഗീവർഗീസിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ.ജെ.പി.എസ്സ് രക്ഷാധികാരി ജോയ് ജോൺ തുരുത്തിക്കര സെമിനാറിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.പ്രസിഡൻറ് ബിനിൽ റ്റി. ടി. സ്വാഗതം ആശംസിക്കുകയും, ഷഹീദ് ലബ്ബ, അജയ് നായർ, തമ്പി ലൂക്കോസ്, അബ്ദുൽ വാഹിദ്, രാജു വർഗീസ്, ബൈജു മിഥുനം, ഷാജി സാമുവൽ, അനിൽ കുമാർ, ടൈറ്റസ് വർഗീസ്, ജോയ് കുട്ടി തോമസ്, അനി ബാബു, സജിമോൻ തോമസ്, ഷംന അൽ അമീൻ, നൈസാം പട്ടാഴി, വർഗീസ് ഐസക്, ബിജിമോൾ എന്നിവർ സെമിനാറിന് ആശംസകൾ അറിയിക്കുകയും ചെയ്തു.ഗിരിജ അജയ്, രഞ്ജന ബിനിൽ, ലിറ്റി അലക്സ‌ാണ്ടർ, ഡയോണിയ ജോയി, മഞ്ജു ഷാജി, രഹനാ നൈസാം, രഹിന ഷാനവാസ്‌, എന്നിവർ സെമിനാറിന് നേതൃത്വം നൽകി.സമ്മർദ്ദം കുറയ്ക്കുന്നതിനും, ആരോഗ്യകരമായ മനസും ജീവിതശൈലിയും വളർത്തുന്നതിനും ബോധവത്കരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതാ വേദി ഈ പരിപാടി സംഘടിപ്പിച്ചതെന്ന് സംഘടനയുടെ ഭാരവാഹികൾ അറിയിച്ചു.എക്സിക്യൂട്ടീവ് അംഗം അനുശ്രീ ജിത്ത് എല്ലാവർക്കും വേണ്ടി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!