കുവൈറ്റ് സിറ്റി: കുവൈറ്റ് മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ക്യാപിറ്റൽ ഗവർണറേറ്റിൽ നടന്ന അഞ്ചാമത് ഫീൽഡ് ക്യാമ്പയിനിൽ വ്യാപക നിയമലംഘനങ്ങൾ കണ്ടെത്തി. നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചതിന് ആറ് കെട്ടിടങ്ങൾക്ക് പിഴ ചുമത്തുകയും 10 കെട്ടിടങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റിലെ എഞ്ചിനീയറിംഗ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ എഞ്ചിനീയർ അബ്ദുള്ള അൽ-അജ്മിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.സ്വകാര്യ വീടുകളും ഇൻവെസ്റ്റ്‌മെന്റ് കെട്ടിടങ്ങളും മുൻസിപ്പാലിറ്റി നിശ്ചയിച്ചിട്ടുള്ള നിയമങ്ങൾ പാലിച്ചാണോ നിർമ്മിച്ചിരിക്കുന്നത് എന്ന് ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. നിയമലംഘനം കണ്ടെത്തിയ കെട്ടിട ഉടമകൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. അമിതമായ നിർമ്മാണങ്ങൾ, ബാൽക്കണി മറയ്ക്കൽ, അനുമതിയില്ലാത്ത അധിക മുറികൾ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഈ മാസം മുഴുവൻ പരിശോധന തുടരുമെന്ന് മുൻസിപ്പാലിറ്റി പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു.
കെട്ടിട നിർമ്മാണ നിയമങ്ങൾ ലംഘിച്ചു; ക്യാപിറ്റൽ ഗവർണറേറ്റിൽ പരിശോധന ശക്തമാക്കി മുനിസിപ്പാലിറ്റി
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



