കുവൈറ്റ് സിറ്റി: കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025 അവസാനത്തോടെ രാജ്യത്ത് 1,39,800 കെട്ടിട യൂണിറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായി റിപ്പോർട്ട്. ഇത് രാജ്യത്തെ ആകെ കമ്പ്യൂട്ടറൈസ്ഡ് നമ്പറുകളുള്ള കെട്ടിട യൂണിറ്റുകളുടെ 17.6 ശതമാനം വരും. അപ്പാർട്ട്‌മെന്റുകൾ: 55,300, കടകൾ: 37,902, ട്രഡീഷണൽ യൂണിറ്റുകൾ: 27,730, അനക്സുകൾ : 1,448, മറ്റ് യൂണിറ്റുകൾ : 4,098 എന്നിവയാണ് ഒഴിഞ്ഞുകിടക്കുന്നത്. താമസയോഗ്യമല്ലാത്തതോ ഒഴിഞ്ഞുകിടക്കുന്നതോ ആയ കെട്ടിടങ്ങളുടെ വിവരങ്ങളും റിപ്പോർട്ടിലുണ്ട്. വീടുകൾ: 5,455, അപ്പാർട്ട്‌മെന്റ് ബ്ലോക്കുകൾ: 42, പഴയതും തകർന്നതുമായ കെട്ടിടങ്ങൾ: 2,821, നിർമ്മാണത്തിലിരിക്കുന്നവ: 775 എന്നിങ്ങനെയാണ് ആ കണക്കുകൾ. രാജ്യത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവശ്യത്തിലധികം താമസ-വാണിജ്യ യൂണിറ്റുകൾ ലഭ്യമാണെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. അഹമ്മദി ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ റിയൽ എസ്റ്റേറ്റ് യൂണിറ്റുകൾ ഉള്ളത് (52,200). തൊട്ടുപിന്നാലെ ജഹ്‌റയും ഫർവാനിയയും വരുന്നു. രാജ്യത്താകെ 2.27 ലക്ഷം കെട്ടിടങ്ങളാണുള്ളത്, ഇതിൽ 64.5 ശതമാനവും താമസ ആവശ്യങ്ങൾക്കുള്ളതാണ്.
കുവൈറ്റിൽ 1.39 ലക്ഷം കെട്ടിടങ്ങൾ ഒഴിഞ്ഞുകിടക്കുന്നു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



