കുവൈത്ത് സിറ്റി: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തിങ്കളാഴ്ച രാജ്യത്ത് ഉഷ്ണക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് അറിയിച്ചു. ഇത് താപനില ഉയരാൻ കാരണമാകും. സജീവമായ തെക്കൻ കാറ്റ് കാരണം, പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളിൽ പൊടി ഉയരുകയും ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ട്. നാളെ ഉച്ചയ്ക്ക് ശേഷം ഒരു ശീത തരംഗം കടന്നുപോകാൻ സാധ്യതയുണ്ട്. കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് ശക്തമായി വീശുകയും ദൂരക്കാഴ്ച 1,000 മീറ്ററിൽ താഴെയായി കുറയുകയും ചെയ്യും. ചില പ്രദേശങ്ങളിൽ ഇത് പൂർണ്ണമായും ഇല്ലാതായേക്കാം. കടൽ തിരമാലകൾ ആറ് അടി വരെ ഉയരാനും ക്രമേണ പൊടി അടിഞ്ഞുകൂടാനും സാധ്യതയുണ്ടെന്നും വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. ചൊവ്വാഴ്ച രാവിലെ മുതൽ കാലാവസ്ഥ മെച്ചപ്പെടാൻ തുടങ്ങും.
ഇന്ന് ശക്തമായ പൊടിക്കാറ്റിന് സാധ്യത; കാലാവസ്ഥ മുന്നറിയിപ്പ്
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



