നിങ്ങളുടെ കുട്ടി ഒമ്പത് മണിക്കൂറിൽ താഴെയാണോ ഉറങ്ങുന്നത്? പഠനം പറയുന്നത്

  • 02/08/2022



മനസ്സിനും ശരീരത്തിനും മതിയായ വിശ്രമം കിട്ടാൻ ഉറക്കം അത്യന്താപേക്ഷിതമാണ്. ഓരോ പ്രായത്തിലും ഉറക്കത്തിന്റെ അളവും ആവശ്യകതയും വ്യത്യസ്തമാണ്. ചെറിയ കുട്ടികൾ കൂടുതൽ ഉറങ്ങണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. പ്രായം കൂടിവരുമ്പോൾ ഉറക്കത്തിന്റെ സമയം കുറഞ്ഞു വരുന്നതായി കാണാം. കുട്ടികളുടെ ഉറക്കം അവരുടെ ശാരീരിക വളർച്ചയുമായും ബന്ധപ്പെട്ടിരിക്കുന്നു. 

ഒരു ദിവസം ഒമ്പത് മണിക്കൂറിൽ താഴെ ഉറങ്ങുന്നത് ബുദ്ധിമാന്ദ്യം, മാനസിക പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകാമെന്ന് പുതിയ പഠനം പറയുന്നു. ലാൻസെറ്റ് ചൈൽഡ് ആൻഡ് അഡോളസന്റ് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

സ്‌കൂൾ പ്രായത്തിലുള്ള കുട്ടികൾ രാത്രിയിൽ ഒമ്പത് മണിക്കൂറിൽ താഴെ ഉറങ്ങുന്നത് ഓർമ്മക്കുറവിന് കാരണമാകാം. ഒമ്പത് മുതൽ 12 മണിക്കൂർ വരെ ഉറങ്ങുന്നവരെ അപേക്ഷിച്ച് യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് സ്കൂൾ ഓഫ് മെഡിസിൻ (UMSOM) ഗവേഷകരാണ് പുതിയ പഠനം നടത്തിയത്. ഉറക്കക്കുറവുള്ളവരിൽ വിഷാദം, ഉത്കണ്ഠ, തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ​ഗവേഷകർ പറയുന്നു. 6 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് രാത്രിയിൽ 9 മുതൽ 12 മണിക്കൂർ വരെ ഉറക്കം ആവശ്യമാണെന്നും അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിൻ വ്യക്തമാക്കി.

അഡോളസെന്റ് ബ്രെയിൻ കോഗ്നിറ്റീവ് ഡെവലപ്‌മെന്റ് (എബിസിഡി) (Adolescent Brain Cognitive Development) പഠനത്തിൽ എൻറോൾ ചെയ്ത 9 മുതൽ 10 വയസ്സുവരെയുള്ള 8,300-ലധികം കുട്ടികളിൽ നിന്ന് ശേഖരിച്ച ഡാറ്റ ഗവേഷകർ പരിശോധിച്ചു. യുഎസിലെ മസ്തിഷ്ക വികസനത്തെയും കുട്ടികളുടെ ആരോഗ്യത്തെയും കുറിച്ചുള്ള ഏറ്റവും വലിയ ദീർഘകാല പഠനമാണിതെന്നും ​ഗവേഷകർ പറയുന്നു.

' ആരോഗ്യകരമായ ഉറക്കമുള്ള കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ വേണ്ടത്ര ഉറക്കമില്ലാത്ത രാത്രിയിൽ ഒമ്പത് മണിക്കൂറിൽ താഴെ ഉറങ്ങുന്ന കുട്ടികൾക്ക് ഓർമ്മക്കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്...' - യുഎംഎസ്ഒഎമ്മിലെ ഡയഗ്നോസ്റ്റിക് റേഡിയോളജി ആൻഡ് ന്യൂക്ലിയർ മെഡിസിൻ പ്രൊഫസർ സെ വാങ് പറഞ്ഞു. 

കുട്ടികളിലെ ന്യൂറോകോഗ്നിറ്റീവ് വികസനത്തിൽ ഉറക്കമില്ലായ്മയുടെ ദീർഘകാല ആഘാതം തെളിയിക്കുന്ന ആദ്യ കണ്ടെത്തലുകളിൽ ഒന്നാണിത്. ഞങ്ങളുടെ കണ്ടെത്തൽ സ്ഥിരീകരിക്കുന്നതിന് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും പ്രൊഫ.സെ പറഞ്ഞു.

Related Articles