സമൂഹ ഇഫ്താർ സംഗമങ്ങങ്ങൾ ഇല്ലാത്ത പ്രവാസിയുടെ നോമ്പ്

  • 26/04/2020

പരിശുദ്ധ റമസാനിൽ പ്രവാസി സമൂഹം കൂടുതലും ബാച്ചിലർ ആയി താമസിക്കുന്നവരിൽ പകുതിയിൽ അധികം പേരും ആശ്രയിക്കുന്നത് പള്ളികളിലെ ഇഫ്താർ ടെന്റുകളിലെയും ഔകാഫ് പ്രതേകം ഒരുക്കുന്ന ഇഫ്താറുകളിലും ആണ്. ഇപ്രാവശ്യം റമളാനിൽ എല്ലാ ഗൾഫ് രാജ്യങ്ങളിലെ ഗവൺമെന്റുകളും പള്ളികളിലും മറ്റുമുള്ള ഇഫ്താറുകൾക്ക് വിലക്കേർപ്പെടുത്തിയത്.

കോവിഡ് -19 മഹാമാരിയിൽ ലോകം വിറങ്ങലരിച്ചു നിൽകുമ്പോൾ എല്ലാ രാജ്യങ്ങളും ആരാധനാലയങ്ങൾ അടച്ചിട്ടിരിക്കുകയാണ്.

ഇക്കഴിഞ്ഞകൊല്ലമത്രയും പ്രവാസി സമൂഹം റംസാൻ ഒന്ന് മുതൽ 30 വരെ പള്ളികളിൽ നിന്നും ഔകാഫും, പ്രമാണി മാരായ അറബികളും, പല കമ്പനികളും നൽകിയിരുന്ന ഭക്ഷണവും കഴിച്ചാണ് നോമ്പ് തുറന്നിരുന്നത് മജ്ബൂസ്,മന്തി, ബിരിയാണി കാരക്ക, ആപ്പിൾ ഓറഞ്ച് മോര് എന്നിങ്ങനെയുള്ളവയാണ് സാധാരണയായി കണ്ടു വരുന്നത്.അത് പോലെ തന്നെ പല മത രാഷ്ട്രീയ സംഘടനകളും വിദ്യാഭ്യാസ സ്ഥാപന കമ്മിറ്റികളുടെഎല്ലാം ഗൾഫ് ഘടകം നടത്തുന്ന ഇഫ്താറുകളും എല്ലാം ഇപ്രാവശ്യം ഓർമ മാത്രം.
കഴിഞ്ഞ ഒരു മാസത്തിൽ കൂടുതൽ ആയി ഗൾഫ് രാജ്യങ്ങളിൽ ആരാധനാലയങ്ങൾ അടഞ്ഞു കിടക്കുകയാണ്. ഇപ്പോൾ പള്ളിയിൽ നിന്ന് മുഅദ്ധിൻ ബാങ്ക് മുഴക്കുമ്പോൾ നിങ്ങൾ ഉള്ള സ്ഥലങ്ങളിൽ നിന്നോ, വീടുകളിൽ നിന്നോ പ്രാർത്ഥന നിർവഹിക്കു എന്ന് കേൾക്കാൻ സാധിക്കുന്നു.. കഴിഞ്ഞ കുറെ കൊല്ലമായി പ്രവാസി സമൂഹത്തിന് റംസാനും ഇഫ്താറും എല്ലാം വളരെ ഏറെ പറയാനുണ്ടെങ്കിക്കും ഇപ്രാവശ്യത്തെ പ്രവാസികളുടെ ഇഫ്താർ കോവിഡ് -19 പശ്‌ചാത്തലത്തിൽ ജോലിയും ശമ്പളവും മറ്റുമില്ലാതെ സ്വന്തം റൂമുകളിൽ വളരെ ചിലവ് കുറഞ്ഞതാവും.

ഫായിസ് ബേക്കൽ കുവൈത്ത്

Related Blogs