ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ്, വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ടെന്ന് പൊലീസ്

  • 02/10/2023

ദില്ലി : ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ്. ന്യൂസ് ക്ലിക്ക് ഓഫീസിലും ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലാണ് ദില്ലി പൊലീസ് റെയ്ഡ് നടത്തുന്നത്. മൊബൈല്‍ ഫോണുകളും, ലാപ്ടോപ്പുകളും കസ്റ്റഡിയിലെടുത്തു. എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈല്‍ ഹാഷ്മി എന്നിവരുടെ വീടുകളിലുംടീസ്ത സെതല്‍വാദിൻ്റെ മുംബൈയിലെ വസതിയിലും പരിശോധന നടന്നു. ദില്ലി പൊലീസ് ടീസ്തയെ ചോദ്യം ചെയ്തു.. 30 ലധികം സ്ഥലങ്ങളില്‍ റെയ്ഡ് നടന്നതായി പൊലീസ് സ്ഥിരീകരിച്ചു.


ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ന്യൂസ് ക്ലിക്കിനെതിരെ ദില്ലി പൊലീസ് സെപ്ഷ്യല്‍ സെല്‍ യുഎപിഎ ചുമത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാലിക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.

Related News