ജഹ്‌റ വികസന പദ്ധതികൾക്ക് അം​ഗീകാരം നൽകി മുനിസിപ്പൽ കൗൺസിൽ യോ​ഗം

  • 24/05/2024


കുവൈത്ത് സിറ്റി: ജഹ്‌റ ഗവർണറേറ്റ് കമ്മിറ്റിയുടെ യോഗത്തിൽ 10 നിർദ്ദേശങ്ങളും അഭ്യർത്ഥനകളും അംഗീകരിച്ചു. മുനിസിപ്പൽ കൗൺസിൽ അംഗം അബ്ദുള്ള അൽ എനെസിയുടെ അധ്യക്ഷതയിലാണ് യോ​ഗം ചേർന്നത്. ജഹ്റ വികസന പദ്ധതികൾക്കാണ് അം​ഗീകാരം ലഭിച്ചിട്ടുള്ളത്. രാജ്യത്തിൻ്റെ വടക്കൻ ഭാഗത്ത് ഒരു ക്യാമ്പിംഗ് ഏരിയ സ്ഥാപിക്കാൻ കൗൺസിൽ അംഗങ്ങളായ അബ്ദുല്ലത്തീഫ് അൽ ദായി, ആലിയ അൽ ഫാരിസി, ഷരീഫ അൽ ഷൽഫാൻ, അബ്ദുള്ള അൽ എനിസി എന്നിവർ മുന്നോട്ട് വച്ച നിർദേശത്തിന് അം​ഗീകാരം ലഭിച്ചു.

നവാഫ് അൽ അഹമ്മദ് റെസിഡൻഷ്യൽ ഏരിയയിൽ തുറന്ന മഴവെള്ള സംഭരണ ​​ബേസിനുകൾ, ഓപ്പൺ വാട്ടർ ചാനലുകൾ, ഭൂഗർഭജല കണക്ഷനുകൾ, എർത്ത് ബെർമുകൾ, മഴവെള്ളം ഒഴുകിപ്പോകാനുള്ള പാതകൾ എന്നിവയ്ക്കായി സൈറ്റുകൾ അനുവദിക്കാൻ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് (പാർട്ട്) പൊതു അതോറിറ്റിയുടെ അഭ്യർത്ഥനയ്ക്കും അനുമതി ലഭിച്ചിട്ടുണ്ട്. ജഹ്‌റ നാച്ചുറൽ റിസർവിനും ജഹ്‌റയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തിനും ഇടയിലുള്ള ഗ്യാസ് സ്റ്റേഷനോട് ചേർന്ന് ജഹ്‌റ എക്‌സ്‌പ്രസ് വേ - റൂട്ട് 80ൽ ഒരു പള്ളിക്കും പാർക്കിംഗിനും സ്ഥലം അനുവദിക്കാൻ ഔഖാഫ്, ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിൻ്റെ അഭ്യർത്ഥനയ്ക്കും അം​ഗീകാരമായി. .

Related News