'രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം മാഫിയകള്‍ക്ക് തീറെഴുതി നല്‍കി'; രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

  • 23/06/2024

നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടുകളില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യത്തെ പരീക്ഷ നടത്തിപ്പിന്‍റെ അവസ്ഥ ഇതാണെന്ന് പ്രിയങ്ക ഗാന്ധി എക്സില്‍ കുറിച്ചു.

മാഫിയകള്‍ക്കും അഴിമതിക്കാർക്കും രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം തീറെഴുതി കൊടുത്തുവെന്നുംകുട്ടികളുടെ ഭാവി യോഗ്യതയില്ലാത്തവരുടെയും അത്യാഗ്രഹികളുടെയും കൈയിലെത്തിയതാണ് പേപ്പർ ചോർച്ചയ്ക്ക് കാരണമെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

ക്യാമ്ബസുകളില്‍നിന്നും വിദ്യാഭ്യാസം ഇല്ലാതായിയെന്നും ഗുണ്ടായിസം മുഖമുദ്രയായെന്നും പ്രിയങ്ക ആരോപിച്ചു. പരീക്ഷ പോലും മര്യാദയ്ക്ക് നടത്താനാകാത്തവരാണ് ബിജെപി സർക്കാർ. മോദി കാഴ്ച കണ്ടിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

Related News