കെട്ടിടങ്ങളിൽ അനധികൃതമായി നിർമ്മിച്ച റൂമുകൾ കുവൈത്തിന്റെ ഊർജ്ജ പ്രതിസന്ധിയെ കൂടുതൽ വഷളാക്കുന്നു; വ്യാപക പരിശോധന

  • 24/06/2024


കുവൈത്ത് സിറ്റി: മംഗഫ് തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി പരിശോധനകള്‍ കര്‍ശനമാക്കിയതോടെ അധികൃതരുടെ മേൽനോട്ടത്തിലെ പഴുതുകൾ മുതലെടുത്ത് റിയൽ എസ്റ്റേറ്റ് ഉടമകൾ. മംഗഫിൽ അടുത്തിടെയുണ്ടായ തീപിടിത്തം കുവൈത്തിലെ നിക്ഷേപ, സ്വകാര്യ മേഖലകളിൽ ഉടനീളമുള്ള ഗുരുതരമായ കെട്ടിട നിയമലംഘനങ്ങളുടെ വിവരങ്ങൾ പുറത്ത് കൊണ്ട് വന്നിരുന്നു. മുനിസിപ്പാലിറ്റി, വൈദ്യുതി, ജല മന്ത്രാലയം തുടങ്ങിയ അതോറിറ്റികളുടെ മേൽനോട്ടത്തിലെ പഴുതുകൾ റിയൽ എസ്റ്റേറ്റ് ഉടമകൾ മുതലെടുക്കുന്നതായാണ് വെളിപ്പെടുത്തൽ. 

കെട്ടിടങ്ങൾക്കുള്ളിൽ അനധികൃത സ്റ്റുഡിയോ അപ്പാർട്ടുമെന്‍റുകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഈ അനധികൃത നിർമ്മാണങ്ങൾ വൈദ്യുത ശൃംഖലയുടെ സമ്മർദ്ദം കൂട്ടിയിരുന്നു. ഇത് രാജ്യത്തിൻ്റെ നിലവിലുള്ള വേനൽക്കാല ഊർജ്ജ പ്രതിസന്ധിയെ കൂടുതൽ വഷളാക്കുകയും ചെയ്തു. പല റിയൽ എസ്റ്റേറ്റ് ഉടമകളും ഒരു കുളിമുറിയും അടുക്കളയും ഒരു മുറിയും അടങ്ങുന്ന സ്റ്റുഡിയോ ഫ്ലാറ്റുകൾ നിർമ്മിക്കാൻ നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ട്. ഈ കൂട്ടിച്ചേർക്കലുകൾ ഔദ്യോഗിക അനുമതികളില്ലാതെ നടത്തിയതാണ്. വാടക കൂടുന്നതിനും സേവനങ്ങളിൽ അധിക ഭാരത്തിനും ഇത് ഇടയാക്കി. ഒട്ടുമിക്ക കെട്ടിടങ്ങളും ഒമ്പത് നിലകളുള്ള കെട്ടിടങ്ങളാണ്. പിഴയും പവർ കട്ടും ഒഴിവാക്കാൻ ചില വസ്തു ഉടമകൾ ഇപ്പോൾ ഈ അനധികൃത മുറികൾ നീക്കം ചെയ്യുന്നതായാണ് പരിശോധനയിൽ കണ്ടെത്തിയത്.

Related News