കുവൈത്തിൽ ഒറോപൗഷെ പനി ബാധിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല; ആശങ്ക വേണ്ടെന്ന് വിദ​ഗ്ധ

  • 01/08/2024


കുവൈത്ത് സിറ്റി: ഒറോപൗഷെ വൈറസ് പകരുന്നതിന് ഉത്തരവാദികളായ മിഡ്‌ജുകൾ കുവൈത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് വിദ​ഗ്ധ. കുവൈത്തിലെ മിഡ്‌ജിൽ 27 ശതമാനവും ക്യൂലക്സ് ക്യുൻക്യുഫസീഷ്യസ് കൊതുകുകളാണെങ്കിലും , ഒറോപൗഷെ വൈറസ് പകരുന്നതിന് ഉത്തരവാദികളായ മിഡ്‌ജുകൾ ഇല്ലെന്ന് പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗിലെ (പിഎഎഇടി) സയൻസ് ഡിപ്പാർട്ട്‌മെൻ്റിലെ എൻ്റമോളജിസ്റ്റായ ഡോ. ജെനാൻ അൽ ഹർബി പറഞ്ഞു.

ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഒറോപൗഷെ പനി കൊവിഡ് 19 പോലുള്ള ഒരു പകർച്ചവ്യാധിയായി വളരുമെന്ന ഭയം വേണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അൽ ഹർബി വ്യക്തമാക്കി. കൊതുകുകൾ കടിക്കുന്നതിലൂടെ പകരുന്ന ഉഷ്ണമേഖലാ വൈറൽ അണുബാധയാണ് ഒറോപൗച്ച് പനി. 1955-ൽ ട്രിനിഡാഡിലെയും ടൊബാഗോയിലെയും ഒറോപൗച്ചെ നദിക്കടുത്തുള്ള ട്രിനിഡാഡ് റീജിയണൽ വൈറസ് ലബോറട്ടറിയിൽ ഇത് കണ്ടെത്തിയ പ്രദേശത്തിൻ്റെ പേരിലാണ് അറിയപ്പെടുന്നത്.

Related News