കുവൈത്ത് - സൗദി റെയിൽവേ പദ്ധതി; അതിവേ​ഗ നടപകികളുമായി കുവൈത്ത് മുന്നോട്ട്

  • 06/11/2024


കുവൈത്ത് സിറ്റി: കുവൈത്ത്, സൗദി അറേബ്യ സർക്കാരുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന റെയിൽവേ പദ്ധതി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പ് നടത്തി റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് പബ്ലിക് അതോറിറ്റി. രാജ്യത്തെ റെഗുലേറ്ററി അതോറിറ്റികളുമായി സഹകരിച്ച് കേന്ദ്ര ടെൻഡർ അതോറിറ്റി പ്രാദേശിക, ഗൾഫ്, അന്തർദേശീയ കമ്പനികൾ ഈ ആഗോള പദ്ധതി നടപ്പിലാക്കാൻ സമർപ്പിച്ച ബിഡ്ഡുകളാണ് തുറന്നത്.

പ്രോജക്‌റ്റിന്റെ പഠനവും വിശദമായ ഡിസൈൻ ജോലികളും ഗൾഫ് റെയിൽവേ ട്രാക്കിൻ്റെ ടെൻഡർ ഡോക്യുമെൻ്റുകൾ തയ്യാറാക്കലും അടങ്ങുന്ന ഒന്നാം ഘട്ടത്തിനുള്ള ബിഡ്ഡുകളാണ് തുറന്നിട്ടുള്ളത്. റെയിൽവേ പദ്ധതിയുടെ ആദ്യഘട്ടം പഠിച്ച് രൂപകൽപന ചെയ്തുകൊണ്ടാണ് പദ്ധതി ആരംഭിക്കുന്നത്. 111 കിലോമീറ്റർ ദൈർഘ്യമുള്ള ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾക്കുള്ള റെയിൽവേ പദ്ധതിയുടെ വടക്കൻ സ്റ്റേഷൻ കുവൈത്ത് ആയിരിക്കും. ഇത് സൗദി അറേബ്യയുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. ജിസിസി റെയിൽവേ ശൃംഖലയുടെ കുവൈത്തി ഭാ​ഗം ഏകദേശം 5 ശതമാനമാണ് ഉണ്ടാവുക.

Related News