കനത്ത മഴ; സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 01/12/2024

സംസ്ഥാനത്ത് കനത്ത മഴയുടെ പശ്ചാത്തലത്തില്‍ അഞ്ച് ജില്ലകളില്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, വയനാട്, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. അങ്കണവാടി, ട്യൂഷൻ സെന്റർ, സ്കൂള്‍, പ്രഫഷനല്‍‌ കോളജുകള്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമാണ്. കോട്ടയത്ത് മുൻ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

ഇടുക്കിയില്‍ പൂർണമായും റസിഡൻഷ്യല്‍ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. സംസ്ഥാനത്ത് ഇന്ന് കനത്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ തിങ്കളാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു.

Related News