ആരോഗ്യത്തിന് ഹാനികരമായ പദാര്‍ത്ഥങ്ങൾക്ക് പുതിയ നികുതി കൊണ്ട് വരാൻ കുവൈത്ത്

  • 15/01/2025


കുവൈത്ത് സിറ്റി: മനുഷ്യന്‍റെ ആരോഗ്യത്തിന് ഹാനികരമായ ചരക്കുകൾ ലക്ഷ്യമിട്ട് ഒരു സെലക്ടീവ് ടാക്‌സേഷൻ നിയമം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് ധനകാര്യ മന്ത്രി നോറ അൽ ഫസ്സം. ലെവികൾ പ്രതിവർഷം 200 ദശലക്ഷം കുവൈത്തി ദിനാര്‍ (648.3 ദശലക്ഷം യുഎസ് ഡോളർ) എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോർപ്പറേറ്റ് വരുമാനത്തിന്മേൽ നികുതി ചുമത്തുന്നത് ഉടൻ തന്നെ സ്വീകരിക്കുമെന്നത് പ്രതീക്ഷിക്കുന്ന പ്രധാന നടപടികളിലൊന്നാണെന്ന് അൽ ഫസ്സം പറഞ്ഞു. 

നികുതി ആവശ്യങ്ങൾക്കായുള്ള വിവര കൈമാറ്റത്തിനായുള്ള 6/2024 നിയമവും മൾട്ടി-നാഷണൽ എൻ്റിറ്റികൾക്ക് നികുതി ചുമത്തുന്നതിനുള്ള 157/2024 ഡിക്രിയും അവർ പ്രത്യേകമായി സൂചിപ്പിച്ചു. 2023 നവംബർ 15ന്, 140 സംസ്ഥാനങ്ങളും ജുഡീഷ്യൽ ഡിസ്ട്രിക്ടുകളും ഉൾപ്പെട്ടിരുന്ന ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെൻ്റ്/ ജി20 ഇൻക്ലൂസീവ് ഫ്രെയിംവർക്ക് ഓൺ ബേസ് എറോഷൻ ആൻഡ് പ്രോഫിറ്റ് ഷിഫ്റ്റിംഗിൽ (BEPS) കുവൈത്ത് ചേർന്നിരുന്നു. അതിനുശേഷം, അന്താരാഷ്ട്ര നികുതി വെട്ടിപ്പ് കൈകാര്യം ചെയ്യുന്നതിനും കൂടുതൽ സുതാര്യമായ നികുതി അന്തരീക്ഷം നടപ്പിലാക്കുന്നതിനുമുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related News