ക്രെസന്റ് സെന്റർ കുവൈത്ത് പത്താം വാർഷിക ജനറൽ ബോഡി

  • 17/01/2025


കുവൈത്ത് സിറ്റി : ക്രെസന്റ് സെന്റർ കുവൈത്ത് പത്താം വാർഷിക ജനറൽ ബോഡി യോഗം ഫർവാനിയ ഷെഫ് നൗഷാദ് റെസ്റ്റോറന്റ് ഹാളിൽ രക്ഷാധികാരി സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ഷരീഫ് ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി ഷഫീഖ് വി.എ പ്രവർത്തന റിപ്പോർട്ടും ഇല്യാസ് പാഴൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ക്രെസന്റ് സേവിങ്സ് സ്കീം റിപ്പോർട്ട് ഫൈസൽ എഎമ്മും, ക്രെസന്റ് ഫ്യുച്ചർ ഇൻവെസ്റ്റ്‌മെന്റ് റിപ്പോർട്ട് ഷാഹുൽ ബേപ്പൂരും അവതരിപ്പിച്ചു. പരിപാടിയിൽ നിക്ഷേപ പദ്ധതിയിലൂടെ ലഭിച്ച ലാഭവിഹിതം വിതരണം ചെയ്തു. നിക്ഷേപ പദ്ധതി ഒന്നിന്റെ ലാഭവിഹിതം രക്ഷാധികാരി മുസ്തഫ കാരി മിസ്ഹബിന് നൽകിയും നിക്ഷേപ പദ്ധതി രണ്ടിന്റെ ലാഭവിഹിതം ക്രെസന്റ് നിക്ഷേപ പദ്ധതി ചെയർമാൻ കോയ വളപ്പിൽ അഷ്‌റഫ്‌ മണക്കടവനു നൽകിയും ഉദ്ഘാടനം നിർവഹിച്ചു. പത്താം വാർഷികത്തിന്റെ ഭാഗമായി പതിമൂന്ന് ഗ്രൂപ്പ് ലീഡർമാരെയും ക്രെസന്റ് ഉംറ സംഘത്തിന്റെ അമീർ ആയി സേവനം ചെയ്ത ഉമ്മർകുട്ടി കെ.കെ.പി, തൻസീഹ് എന്നിവരെയും വിംഗ് കൺവീനർമരെയും ആദരിച്ചു. പത്താം വാർഷിക അവലോകനം കോയ വളപ്പിൽ നടത്തി. തുടർന്ന് റിട്ടേണിങ്ങ് ഓഫീസർ ഇസ്മായിൽ വള്ളിയോത്തിന്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സലീം ഹാജി പാലോത്തിൽ റഷീദ് ഉള്ളിയേരി, അബ്ദുൽ ഗഫൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. 

2025-26 കമ്മിറ്റി ഭാരവാഹികൾ.
രക്ഷാധികാരികൾ സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ, മുസ്തഫ കാരി, പ്രസിഡന്റ്‌ ശരീഫ് ഒതുക്കുങ്ങൽ, വൈസ് പ്രസിഡന്റുമാർ നൗഷാദ് കക്കറിയിൽ, ഷാജഹാൻ പാലാറ സെക്രട്ടറിമാർ അഷ്‌റഫ്‌ മണക്കടവൻ, റയീസ് മോൻ ട്രഷറർ ഇല്യാസ് ബഹസ്സൻ തങ്ങൾ. ക്രെസന്റ് സേവിങ്സ് സ്കീം ചെയർമാൻ സലീം ഹാജി പാലോത്തിൽ, ജനറൽ കൺവീനർ ഫൈസൽ എ.എം, ക്രെസന്റ് ഫ്യുച്ചർ ഇൻവെസ്റ്റ്‌മെന്റ് ചെയർമാൻ കോയ വളപ്പിൽ, ജനറൽ കൺവീനർ ഷാഹുൽ ബേപ്പൂർ, മതകാര്യം ഹാരിസ് തയ്യിൽ, വെബ് & ഐ.ടി ഇല്യാസ് പാഴൂർ, മീഡിയ ആൻഡ് പബ്ലിസിറ്റി മൻസൂർ കുന്നത്തേരി.

Related News