തണൽ കുവൈറ്റ് പ്രവാസി അസോസിയേഷൻ (TKPA)ഇഫ്താർ സംഗമം നടത്തി.

  • 21/03/2025



കുവൈറ്റ് : തണൽ കുവൈറ്റ്‌ പ്രവാസി അസോസിയേഷൻ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം വളരെ ശ്രദ്ധേയമായി.

തണൽ. കുവൈറ്റ്‌ പ്രസിഡന്റ് ശ്രീ. അജ്മൽ വേങ്ങര അധ്യക്ഷത വഹിച്ച ചടങ്ങിൽ, വൈസ് പ്രസിഡന്റ്‌ ശ്രീ. ഷാനവാസ്‌ സ്വാഗതം പറയുകയും, Rev. ഫാദർ ബിനു എബ്രഹാം വികാരി (St. ജോൺസ് മാർത്തോമാ ചർച്ച് അബ്ബാസിയ) ഉദ്ഘാടനം ചെയ്ത KKPA ഇഫ്താർ സംഗമത്തിൽ പ്രമുഖ സാമൂഹികകലാ സാംസ്കാരിക പ്രവർത്തകൻ ശ്രീ. അനിൽ ആറ്റുവാ മുഖ്യ പ്രഭാഷണം നടത്തി. ദക്ഷിണ കേരള ഇസ്ലാമിക കൾച്ചറൽ സെന്റർ പ്രസിഡന്റ്‌ അബ്ദുൽ കലാം മൗലവി റമദാൻ സന്ദേശം നൽകി. 

തണൽ. കുവൈറ്റ്‌ രക്ഷാധികാരി ശ്രീ താഹ, തണൽ. കുവൈറ്റ്‌ അഡ്വൈസറി അംഗങ്ങൾ ആയ ശ്രീ. ജിനു കെ വി, ശ്രീ ഇട്ടിച്ചൻ, മീഡിയ കോർഡിനേറ്റർ ശ്രീ.സലിം സിറ്റി, കുവൈറ്റ്‌ പ്രവാസി അസോസിയേഷൻ രക്ഷാധികാരി ശ്രീ. അനൂപ് ഒലിക്കൽ, ഹബീബി കുവൈറ്റ്‌ രക്ഷാധികാരി ശ്രീ. ജലീൽ ത്രിശൂർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു..

 ഇഫ്താർ സംഗമത്തിൽ പങ്കെടുത്ത എല്ലാ പ്രിയപ്പെട്ടവർക്കും തണൽ കുവൈറ്റ്‌ പ്രവാസി അസോസിയേഷൻ ട്രഷറർ ശ്രീ. അനന്തപത്മനാഭൻ നന്ദി അറിയിച്ചു.

തണൽ കുവൈറ്റ്‌ കോർ കമ്മറ്റി മെമ്പർമാരായ ചിന്നുറോയ്, ജിതിൻ, അജിത് ,ഷൈലജ,വിനു,ജ്യോതി, ലീലാമ്മ, ക്രിസ്റ്റി,ശശികല സംഘടന മേമ്പേഴ്സ്, സുഹൃത്തുക്കൾ, മറ്റ് സംഘടന പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.

തണൽ കുവൈറ്റ്‌ വൈസ് പ്രസിഡന്റ്‌ ശ്രീ ഷാനവാസ്, ADV. അംഗം ശ്രീ. ജിനു കെ വി& മീഡിയ കോർഡിനേറ്റർ സലിം സിറ്റി, ട്രഷറർ ശ്രീ. അനന്തു എന്നിവർ ഇഫ്താർ സംഗമം കോർഡിനേറ്റ് ചെയ്തു നടത്തിയ ഇഫ്താർ സംഗമം 2025 വളരെ മനോഹരമായി പൂർത്തിയാക്കാൻ തണൽ കുവൈറ്റ്‌ പ്രവാസി അസോസിയേഷന് കഴിഞ്ഞു.

Related News