വ്യാവസായിക മേഖലയിലെ പരിഷ്കരണം ഊർജ്ജിതമായി; നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് വാണിജ്യ മന്ത്രി

  • 02/12/2025



കുവൈത്ത് സിറ്റി: വ്യാവസായിക മേഖലയിലെ പരിഷ്കരണ പ്രക്രിയ കഴിഞ്ഞ വേനൽക്കാലത്ത് ഫലപ്രദമായി ആരംഭിച്ചതായി വാണിജ്യ വ്യവസായ മന്ത്രിയും പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ഡയറക്ടർ ബോർഡ് ചെയർമാനുമായ ഖലീഫ അൽ-അജിൽ. ദീർഘകാലമായി നിലനിൽക്കുന്ന നിയമലംഘനങ്ങളെ ദൃഢതയോടും നിശ്ചയദാർഢ്യത്തോടും കൂടി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. സാഹചര്യം എന്തായിരുന്നാലും ഈ പ്രവർത്തനം നിലയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അൽ-റായി, ഷുവൈഖ് മേഖലകളിലെ നിരവധി വ്യാവസായിക, സേവന പ്ലോട്ടുകളിൽ നടത്തിയ വിപുലമായ പരിശോധനയ്ക്കിടെ അൽ-അജിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ശരിയായ നിയമപരമായ ചട്ടക്കൂടിനുള്ളിൽ സേവനങ്ങൾ നൽകുന്ന, നിയമങ്ങൾ പാലിക്കുന്ന വ്യവസായികളെ പിന്തുണയ്ക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കുവൈത്ത് സമ്പദ്‌വ്യവസ്ഥയ്ക്ക് സേവനം നൽകുന്നതിനും വികസനം കൈവരിക്കുന്നതിനും നല്ല വരുമാനം നേടുന്നതിനും വേണ്ടി, യഥാർത്ഥ നിക്ഷേപകർക്ക് സംസ്ഥാന ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിക്ഷേപം നടത്താൻ അവസരങ്ങൾ നൽകാനും സർക്കാർ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related News