രാഷ്ട്രപതിയുടെ സന്ദർശനം: തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

  • 02/12/2025

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ നാളെയും (03.12.25)മറ്റന്നാളും 04.12.25) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മീഷണർ (ട്രാഫിക്) പി അനിൽകുമാർ അറിയിച്ചു. നാളെ ഉച്ചക്ക് രണ്ട് മുതൽ രാത്രി ഒൻപത് മണി വരെയും മറ്റന്നാൾ രാവിലെ ആറു മുതൽ 11 മണിവരെയുമാണ് നിയന്ത്രണം.


നിയന്ത്രണങ്ങളുടെ ഭാഗമായി നാളെ വൈകുന്നേരം നാല് മുതൽ രാത്രി ഒൻപത് മണി വരെ ശംഖുംമുഖം – ഡൊമസ്റ്റിക് എയർ പോർട്ട് വരെയുള്ള റോഡിലും എയർ പോർട്ട് ആറാട്ട് ഗേറ്റ്- -വള്ളകടവ് -ഈഞ്ചയ്ക്കൽ – മിത്രാനന്ദപുരം – എസ് പി ഫോർട്ട് -ശ്രീകണ്ഠേശ്വരം പാർക്ക്- തകരപ്പറമ്പ് മേൽപ്പാലം- ചൂരക്കാട്ടുപാളയം – തമ്പാനൂർ ഫ്ലൈഓവർ – തൈയ്ക്കാട് -വഴുതയ്ക്കാട് -വെള്ളയമ്പലം -കവടിയാർ റോഡിൻ്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.

മറ്റന്നാൾ രാവിലെ ആറു മുതൽ 11മണി വരെ കവടിയാർ- വെള്ളയമ്പലം- മ്യൂസിയം-വേൾഡ്‌വാർ-വിജെറ്റി-ആശാൻ സ്ക്വയർ- ജനറൽ ആശുപത്രി-പാറ്റൂർ-പേട്ട-ചാക്ക – ആൾസെയിന്റ്സ്–ശംഖുംമുഖം റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് നിരോധിച്ചു. കൂടാതെ ഇന്ന് ശംഖുംമുഖം – വലിയതുറ- പൊന്നറ-കല്ലുംമൂട് – ഈഞ്ചയ്ക്കൽ വരേയും നാളെ വെള്ളയമ്പലം – വഴുതക്കാട് -തൈക്കാട്- തമ്പാനൂർ ഫ്ലൈഓവർ- ചൂരക്കാട്ട് പാളയം -തകരപറമ്പ് മേൽ പാലം – ശ്രീകണ്ഠേശ്വരം പാർക്ക്- എസ് പി ഫോർട്ട് മിത്രാനന്ദപുരം -ഈഞ്ചക്കൽ -കല്ലുംമൂട്- പൊന്നറ പാലം – വലിയതുറ- ഡൊമസ്റ്റിക് എയർപോർട്ട് റോഡിലും വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Related News