അംബരചുംബിയായി 'ആംബീഷൻ 3' റോക്കറ്റ്: ലക്ഷ്യം പൂർത്തിയാക്കിയില്ലെങ്കിലും ചരിത്രമെഴുതി കുവൈത്തി യുവത്വം

  • 06/12/2025



കുവൈത്ത് സിറ്റി: ആയിരം മൈൽ യാത്ര ഒരു കാൽവെപ്പിലാണ് ആരംഭിക്കുന്നത്, ശനിയാഴ്ച രാവിലെ കുവൈത്ത് യുവജന സംഘം വിക്ഷേപിച്ച "ആംബീഷൻ 3" റോക്കറ്റിന്റെ കാര്യത്തിൽ ഈ കാൽവെപ്പ് വളരെ വലുതായിരുന്നു. ലക്ഷ്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും, ബഹിരാകാശത്ത് ശാസ്ത്രീയ സാന്നിധ്യമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടാനായി പ്രവർത്തിക്കുന്ന യുവ പ്രതിഭകളുടെ എഞ്ചിനീയറിംഗ് സാധ്യതകൾക്ക് ഇത് അടിത്തറയിടുന്നു.

കുവൈത്തിൻ്റെ പതാക ബഹിരാകാശത്ത് ഉയർത്തുക, അതുപോലെ സ്വന്തം പരിശ്രമത്തിലൂടെ നേട്ടങ്ങൾ കൈവരിക്കാൻ കഴിവുള്ള സർഗ്ഗാത്മക യുവജനങ്ങൾ കുവൈത്തിനുണ്ടെന്ന് ലോകത്തിന് മുന്നിൽ തെളിയിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് യുവസംഘം വെല്ലുവിളികളെ അതിജീവിച്ച് സാങ്കേതികമായി ഏറെ വികസിതമായ ഈ റോക്കറ്റ് നിർമ്മിച്ചത്.

ഇന്ന് നടന്നത് 'ആംബീഷൻ-3' റോക്കറ്റ് വിക്ഷേപിക്കാനുള്ള ശ്രമമായിരുന്നു. ഒരു പുതിയ ലോക റെക്കോർഡ് സ്ഥാപിക്കാനാണ് ഞങ്ങൾ ലക്ഷ്യമിട്ടത്. ഞങ്ങൾ ചെയ്തത് ഒരു വെല്ലുവിളിയും നേട്ടവുമാണ്. കുവൈത്തിലെ യുവാക്കൾക്ക് അസാധ്യമായി ഒന്നുമില്ല എന്ന് ഇത് ചരിത്രത്തിൽ രേഖപ്പെടുത്തുമെന്ന് കുവൈറ്റ് സ്പേസ് റോക്കറ്റ് പ്രോജക്റ്റ് 'kisr'-ൻ്റെ സ്ഥാപകനും മെക്കാനിക്കൽ എഞ്ചിനീയറുമായ നാസർ അഷ്കനാനി പറഞ്ഞു.

Related News