റെസ്റ്റോ–ഫെസ്റ്റ് 2025 ഹനാൻ ഷാ ലൈവ് ഷോ ഡിസംബർ 12-ന്.

  • 09/12/2025


കുവൈത്ത് സിറ്റി : ഇന്ത്യൻ എംബസിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന റെസ്റ്റോറന്റ് ഓണേഴ്‌സ് അസോസിയേഷൻ കുവൈത്ത് (ROAK) എട്ടാം വാർഷികാഘോഷങ്ങൾ വിപുലമായി ആചരിക്കുന്നതിന്റെ ഭാഗമായാണ്‘റെസ്റ്റോ–ഫെസ്റ്റ് 2025 – ഹനാൻ ഷാ ലൈവ്’ എന്ന പേരിൽ മെഗാ ഇവന്റ് സംഘടിപ്പിക്കുന്നത്. ഡിസംബർ 12 വെള്ളി വൈകിട്ട് അഞ്ച് മണി മുതൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ ആണ് പരിപാടി.
പുതുതലമുറയുടെ ആവേശവും ജനപ്രിയനുമായ
ഹനാൻ ഷാ ആദ്യമായി കുവൈത്തിൽ എത്തുന്നു എന്നതാണ് റെസ്റ്റോ ഫെസ്റ്റിന്റെ ഏറ്റവും വലിയ പ്രത്യേകത, ഹനാൻ ഷാ & ടീമിന്റെ വരവ് കുവൈറ്റ്‌ പൊതു സമൂഹത്തിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട് എന്നാണ് ഇതിനോടകം മനസിലായിട്ടുള്ളത്.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റു സാമൂഹിക സാംസ്‌കാരിക ഇടപെടലുകൾക്കും നേതൃത്വം നൽകി വരുന്ന റോക്ക് ആദ്യമായാണ് ഇത്തരമൊരു മെഗാ പരിപാടിയുമായി മുന്നോട്ടു വരുന്നത്. കുവൈത്തിലെ മലയാളികൾ വലിയ രീതിയിൽ ഉള്ള പിന്തുണയാണ് കഴിഞ്ഞ എട്ടു വർഷം കൊണ്ട് അസോസിയേഷന് നൽകിയുട്ടുള്ളത്. റെസ്റ്റോഫെസ്റ്റും വളരെ പ്രതീക്ഷിയോടെയും ആകാംക്ഷയോടെയുമാണ് അവർ നോക്കി കാണുന്നത്.
ഹനാൻ ഷായെയും സംഘത്തെയും കുവൈത്തിൽ എത്തിക്കാൻ വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും റോക്ക് കമ്മിറ്റി നന്ദി രേഖപ്പെടുത്തുന്നു. ഹനാൻ ഷായുടെ ജനപ്രീതിയും മറ്റും പരിഗണിച്ചു കൊണ്ട് തിരക്ക് ഒഴിവാക്കാൻ വേണ്ടി
പ്രവേശനം സൗജന്യ പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. റെജിസ്ട്രേഷൻ ലിങ്ക് വഴി ആണ് പാസ്സുകൾ വിതരണം ചെയ്തത്. ഇതിനോടകം തന്നെ റെജിസ്ട്രേഷൻ ഫുൾ ആയിട്ടുണ്ട്.
റെസ്‌റ്റോഫെസ്റ്റിന്റെ ഭാഗമായി റിഗ്ഗയി കസർ ഗർനാട്ട റെസ്റ്റോറന്റിൽ നടന്ന പത്ര സമ്മേളനത്തിൽ അസോസിയേഷൻ ഭാരവാഹികൾ ആയ പ്രസിഡന്റ്‌ ഷബീർ മണ്ടോളി, ജനറൽ സെക്രട്ടറി കമറുദ്ദീൻ, പ്രോഗ്രാം ജനറൽ കൺവീനർ നജീബ് പി.വി, ചെയർമാൻ അബൂ തിക്കോടി റെസ്റ്റോഫെസ്റ്റ് ഹനാൻ ഷാ ലൈവ് ഷോ പ്രധാന സ്പോൺസർ മാൻഗോ ഹൈപ്പർ ചെയർമാൻ & CEO റഫീഖ് അഹമ്മദ് മറ്റു റോക്ക് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Related News