കോവിഡ് ആരോഗ്യ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍; പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുമായി കുവൈത്ത് സര്‍ക്കാര്‍

  • 03/09/2020കുവൈറ്റ് സിറ്റി: കൊവിഡ് കേസുകള്‍ കുറവില്ലാത്ത  സാഹചര്യത്തില്‍ ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കുവൈത്ത് സര്‍ക്കാര്‍. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ മന്ത്രിസഭ പാസാക്കിയ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം  പിഴയും തടവും കൂട്ടുന്നതിനെ കുറിച്ച് അധികൃതര്‍ ആലോചിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെ എത്തുന്നവരുടെ എണ്ണം ഉയര്‍ന്ന തോതിലാണ്.മിക്കയിടങ്ങളിലും സാമൂഹ്യ അകലം പോലും പാലിക്കാതെയാണ് ജനങ്ങള്‍ ഒത്തുകൂടുന്നത്.  രോഗവ്യാപനം കുറയാത്ത  പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്‍റെ സുരക്ഷാ  നിര്‍ദേശങ്ങള്‍ പാലിക്കാത്തത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്നതിനാലാണ് പിഴയടക്കമുള്ള ശിക്ഷകള്‍ സര്‍ക്കാര്‍ വിപുലീകരിക്കാന്‍ ആലോചിക്കുന്നത്. 

Related News