കോവിഡ് വാക്‌സിൻ സ്വീകരിച്ചവരെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കാൻ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നു.

  • 23/02/2021

കുവൈറ്റ് സിറ്റി : കോവിഡ് വാക്‌സിൻ സ്വീകരിച്ച യാത്രക്കാർ കുവൈത്തിലേക്ക് തിരിച്ചു വരുമ്പോൾ  ഇൻസ്റ്റിട്യൂഷണൽ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കുന്നതിനേക്കുറിച്ച്  ആരോഗ്യ മന്ത്രാലയം പരിശോധിക്കുന്നു. ഇത് പ്രതിരോധകുത്തിവെപ്പിൻറെ സന്നദ്ധത കൂട്ടുകയും കൂടുതൽ പേർ വേഗത്തിൽ വാക്‌സിൻ സ്വീകരിക്കാൻ തയ്യാറാവുകയും ചെയ്യുമെന്നാണ് മാത്രാലയം കരുതുന്നത്.  

പ്രതിരോധ കുത്തിവയ്പ്പിന്റെ വേഗതയും വാക്സിനുകളുടെ തുടർച്ചയായ ലഭ്യതയും റമദാൻ മാസാവസാനത്തോടെ വാക്‌സിനേഷൻ നിരക്ക് ഏറ്റവും ഉയർന്ന നിരക്കിലെത്തുകയും അതുമൂലം രാജ്യത്തെ അപകടാവസ്ഥ തരണം ചെയ്യാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്, കഴിഞ്ഞ ദിവസം വരെ രാജ്യത്ത്  220,000  ആളുകൾക്ക് വാക്‌സിൻ നൽകിയതായും മന്ത്രാലയം വ്യക്തമാക്കി.  

Related News