റെസിഡന്‍സി നിയമലംഘകര്‍ക്ക് സമയം നീട്ടി നല്‍കി കുവൈത്ത്.

  • 14/06/2021

കുവൈത്ത് സിറ്റി: റെസിഡന്‍സി നിയമലംഘകര്‍ക്ക് അവരുടെ രാജ്യത്തെ റെസിഡൻസി നിയമവിധേയമാക്കുന്നതിന് സമയം നീട്ടി നല്‍കി കുവൈത്ത്. ജൂണ്‍ 25 വരെയാണ് ആഭ്യന്തര മന്ത്രാലയം സമയം അനുവദിച്ചിട്ടുള്ളത്. 

അതിനുള്ളില്‍ രാജ്യത്ത് റെസിഡന്‍സി ശരിയാക്കുന്നതില്‍  പരാജയപ്പെടുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. പിഴ ഈടാക്കുന്നതിന് പുറമെ രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്യും. പിന്നീട് രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അവസരവും നിഷേധിക്കും.

Related News