53 രാജ്യങ്ങളിലെ പൗരന്മാർക്ക് കുവൈത്തിലേക്ക് സന്ദർശക വിസ ഓൺലൈനായി ലഭിക്കും

  • 25/11/2021

കുവൈത്ത് സിറ്റി: 53 രാജ്യങ്ങളിലെ പൗരന്മാർക്ക് സന്ദർശക വിസ ഓൺലൈനായി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനറൽ ഡിപ്പാർട്ട്മെൻറ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസിൻ്റെ സഹകരണത്തോടെയാണ് ഇ വിസ സംവിധാനം അപ്ഡേറ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്സ് വിഭാഗം വ്യക്തമാക്കി.

ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, അഭിഭാഷകർ, എഞ്ചിനീയർമാർ, കൺസൾട്ടന്റുമാർ, ജഡ്ജിമാർ, പബ്ലിക് പ്രോസിക്യൂഷൻ അംഗങ്ങൾ, യൂണിവേഴ്സിറ്റി പ്രൊഫസർമാർ, പത്രപ്രവർത്തകർ, മീഡിയ പ്രൊഫഷണലുകൾ, പൈലറ്റുമാർ, സിസ്റ്റം അനലിസ്റ്റുകൾ, കമ്പ്യൂട്ടർ പ്രോഗ്രാമർമാർ,  ബിസിനസുകാർ, നയതന്ത്ര സേനയിലെ അംഗങ്ങൾ, കമ്പനികളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും ഉടമകൾ, അവരുടെ മാനേജർമാർ ഉൾപ്പെടെയുള്ള  ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ ചില താമസക്കാർക്കും ഈ വിസകൾ ലഭ്യമാകും. സൗദി പ്രീമിയം റെസിഡൻസി ഉടമകൾക്കും സേവനം ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വിസ ഇഷ്യു ഫീസിനുള്ള ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനവും ചേർത്തിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News