ക്വാറന്റൈന്‍ ലംഘിച്ച് ബിഗ് ബോസ് ചിത്രീകരണത്തിനെത്തി; കമല്‍ഹാസന് നോട്ടിസ്

  • 06/12/2021

ചെന്നൈ: ക്വാറന്റൈന്‍ ലംഘിച്ചുവെന്ന് ആരോപിച്ച് തമിഴ് സൂപ്പര്‍ സ്റ്റാര്‍  കമല്‍ഹാസന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് നോട്ടീസ് അയച്ചു. കൊവിഡ് ചികിത്സ കഴിഞ്ഞ് ശേഷം ഒരാഴ്ച വീട്ടില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ചതിനാണ് നടപടി.
     കഴിഞ്ഞ ദിവസമായിരുന്നു കമല്‍ഹാസന്‍ കൊവിഡ് മുക്തനായത്. തൊട്ടുപിന്നാലെ തന്നെ നടന്‍ ബിഗ് ബോസിന്റെ ചിത്രീകരണത്തിന് പോയി. അദ്ദേഹത്തിന്റെ നടപടിയില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് ആരോഗ്യവകുപ്പിന്റെ നോട്ടീസ് അയച്ചതെന്ന് ഹെല്‍ത്ത് സെക്രട്ടറി ഡോ. ജെ. രാധാകൃഷ്ണന്‍ പറഞ്ഞു.

Related News