നീല്‍മണി ഫുക്കാനും ദാമോദര്‍ മൊസ്സൊയ്ക്കും ജ്ഞാനപീഠം പുരസ്‌കാരം

  • 07/12/2021

ന്യൂഡെല്‍ഹി: അസം കവിയും അക്കാദമിക്കുമായ നീല്‍മണി ഫുക്കാനും കൊങ്കണി സാഹിത്യകാരന്‍ ദാമോദര്‍ മൊസ്സൊയ്ക്കും ജ്ഞാനപീഠം പുരസ്‌കാരം.
            കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷത്തെയും പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്.നീല്‍മണി ഫൂക്കാനാണ് കഴിഞ്ഞ വര്‍ഷത്തെ ജ്ഞാനപീഠം.  ഈ വര്‍ഷത്തേത് ദാമോദര്‍ മോസ്സൊയ്ക്കാണ്.
           സൂര്യ ഹേനു നമി ആഹേ ഈ നൊടിയേദി, ഗുലാപി ജമുര്‍ ലഗ്‌ന, കോബിത തുടങ്ങി ശ്രദ്ധേയമായ നിരവധി രചനകള്‍ നീല്‍മണി ഫൂക്കാന്റേതായുണ്ട്. കവിതാ സമാഹാരമായ കോബിത 1981ല്‍ അസം സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി. 1990ല്‍ പത്മശ്രീ അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ച വ്യക്തിയാണ് നീല്‍മണി ഫൂക്കാന്‍.
           കൊങ്കിണി സാഹിത്യകാരനാണ് ദാമോദര്‍ മൊസ്സൊ. കാര്‍മലിന്‍ എന്ന നോവലിന് 1983ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ഇദ്ദേഹത്തെ തേടിയെത്തി.

Related News