ഒമിക്രോണ്‍ ഭീതി: ഇന്ത്യയില്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണത്തിലേക്ക് പോകുന്നു

  • 24/12/2021

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ് ഓരോ സംസ്ഥാനങ്ങളും. ഇന്നലെമാത്രം 122 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാദ്യമായാണ് ഒരുദിവസം ഇത്രയും ഒമിക്രോണ്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുകയാണ്. 

ഉത്തര്‍പ്രദേശിന് പുറമെ ഗുജറാത്തിലും രാത്രികാല നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെമുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍വരും. രാത്രി 11 മണി മുതല്‍ രാവിലെ അഞ്ച് മണിവരെയാണ് നിരോധനാജ്ഞ.

അഹമ്മദാബാദ്, വഡോദര, സൂററ്റ്, രാജ്‌കോട്ട്, ഭാവ്‌നഗര്‍, ജാംനഗര്‍, ഗാന്ധി നഗര്‍, ജുനഗഡ് എന്നീ നഗരങ്ങളിലാണിത്. വെളളിയാഴ്ച ഗുജറാത്തില്‍ 98 പുതിയ കൊവിഡ് കേസുകളും മൂന്ന് മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 13 എണ്ണം ഒമിക്രോണ്‍ കേസുകളാണ്.

ഇതോടെ ആകെ ഒമിക്രോണ്‍ രോഗബാധിതര്‍ 43 ആയി. മഹാരാഷ്ട്രയും ഡെല്‍ഹിയും നേരത്തെ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. പുറമെ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് ,കര്‍ണാടക,തമിഴ്‌നാട്, കശ്മിരും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

Related News