ഒമിക്രോണ്‍: കര്‍ണാടകയില്‍ രാത്രി കര്‍ഫ്യൂ

  • 26/12/2021

ബംഗളൂരു: ഇന്ത്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളിലേക്ക് പോകുകയാണ് കൂടുതല്‍ സംസ്ഥാനങ്ങള്‍. കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. 

രാത്രി കര്‍ഫ്യൂവിനെ കൂടാതെ ന്യൂഇയര്‍ പാര്‍ട്ടികള്‍ക്കും ഒത്തുചേരലുകള്‍ക്കും സര്‍ക്കാര്‍ ചില നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഫ്യൂ ഇപ്പോള്‍ 10 ദിവസത്തേക്കാണെന്ന് ആരോഗ്യമന്ത്രി കെ. സുധാകര്‍ അറിയിച്ചു. ഡിസംബര്‍ 28 മുതല്‍ രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണം.

ഭക്ഷണശാലകള്‍, പബ്ബുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 50 ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകുവെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയില്‍ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും കോവിഡ് സാങ്കേതിക ഉപദേശക സമിതിയുടെയും ഉന്നതതല യോഗത്തിലാണ് തീരുമാനം.

Related News