സല്‍മാന്‍ ഖാന് പാമ്പുകടിയേറ്റു

  • 26/12/2021

ദുബൈ: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് പാമ്പുകടിയേറ്റു. ശനിയാഴ്ച്ച രാത്രിയോടെയാണ് സംഭവം.  പന്‍വേലിലെ സല്‍മാന്റെ ഫാം ഹൗസില്‍ വച്ച് വിഷമില്ലാത്ത പാമ്പാണ് കടിച്ചത്.

തുടര്‍ന്ന് നവി മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ താരം മറ്റ് ആരോഗ്യ പ്രശ്‌നമൊന്നുമില്ലാത്തതിനാല്‍ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. 

പൂന്തോട്ടത്തില്‍ സുഹൃത്തുക്കളുമൊത്ത് സംസാരിച്ചിരിക്കവെയാണ് കൈയില്‍ പാമ്പ് കടിച്ചത്.

നിലവില്‍ പന്‍വേലിലെ ഫാം ഹൗസില്‍ വിശ്രമത്തിലാണ് താരം.

Related News