വിക്കറ്റ് വേട്ടയിൽ ഇരട്ട സെഞ്ചുറി; റെക്കോഡിട്ട് ഷമി

  • 28/12/2021

സെഞ്ചൂറിയൻ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ 197 റൺസിനു ഇന്ത്യൻ ബൗളർമാർ എറിഞ്ഞിട്ടു.

കളിയിൽ അഞ്ചു വിക്കറ്റുകളുമായി തിളങ്ങിയതിനു പിന്നാലെ റെക്കോഡ് നേട്ടം സ്വന്തമാക്കിയിരിക്കയാണ് പേസർ മുഹമ്മദ് ഷമി. വേഗത്തിൽ 200 ടെസ്റ്റ് വിക്കറ്റുകൾ (55ആം ടെസ്റ്റിൽ )തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ഫാസ്റ്റ് ബൗളറായിരിക്കുകയാണ് ഷമി. 
ടെസ്റ്റ് കരിയറിൽ ഷമിയുടെ ആറാമത്തെ അഞ്ചു വിക്കറ്റ് നേട്ടമായിരുന്നു ഇത്.

മുൻ ക്യാപ്റ്റൻ കപിൽ ദേവ്,  ജവഗൽ ശ്രീനാഥ് എന്നിവരാണ് ഷമിക്ക് മുന്നിലുള്ളത്.

വേഗത്തിൽ 200 ടെസ്റ്റ് വിക്കറ്റുകൾ തികച്ച ഇന്ത്യൻ താരങ്ങളിൽ ഒമ്പതാം സ്ഥാനത്താണ് ഷമി.  ആർ. അശ്വിനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 327 റൺസിനു പുറത്തായിരുന്നു. കെ. എൽ രാഹുലിന്റെ 123 റൺസ് കരുത്തിലാണ് ഇന്ത്യ ഇത്രയും റൺസ് എടുത്തത്.

മറുപടി ബാറ്റിംഗിനിറങ്ങിയ സൗത്താഫ്രിക്കയുടെ ഇന്നിങ്സ്  197നു അവസാനിച്ചു.ബുമ്രയും ടാകൂറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Related News