മുസ്ലീം യുവതിയെ പ്രണയിച്ച ദളിത് യുവാവ് കൊല്ലപ്പെട്ടു, ദുരഭിമാനക്കൊലയെന്ന് കുടുംബം

  • 27/05/2022

ബെംഗളുരു: ഇതര മതസ്ഥയായ പെൺകുട്ടിയെ പ്രണയിച്ചതിന് 25 കാരനായ യുവാവിനെ കൊലപ്പെടുത്തി. കർണാടകയിലെ കലബുറഗി ജില്ലയിലാണ് സംഭവം. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

മുസ്ലീം യുവതിയെയാണ് കൊല്ലപ്പെട്ട ദളിത് യുവാവ് പ്രണയിച്ചിരുന്നത്. കലബുറഗിയിലെ വാദിടൗണിലെ ഭീമാ നഗർ ലേഔട്ടിലെ താമസക്കാരനായ വിജയ് കാംബ്ലെയാണ് മരിച്ചത്.  ഇവരുടെ ബന്ധത്തെ യുവതിയുടെ വീട്ടുകാർ എതിരായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോർട്ട്. വിജയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഷാഹുദ്ദീൻ, നവാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് കലബുറഗി പോലീസ് പറഞ്ഞു.

യുവതിയുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തുവരികയാണ്. വിജയിയെ യുവതിയുടെ സഹോദരൻ ഭീഷണിപ്പെടുത്തിയിരുന്നു. ബന്ധം വേർപെടുത്തിയില്ലെങ്കിൽ തല വെട്ടുമെന്ന് യുവതിയുടെ സഹോദരൻ ഭീഷണിപ്പെടുത്തിയതായി വിജയുടെ അമ്മ ആരോപിച്ചു.  ഒരു ഫോൺ കോൾ ലഭിച്ചതിനെത്തുടർന്നാണ് മകൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതെന്ന് വിജയിയുടെ അമ്മ കൂട്ടിച്ചേര്‍ത്തു.

Related News