തുടർച്ചയായ ആറാം ദിവസവും കുവൈത്തിൽ ശക്തമായ സുരക്ഷാ പരിശോധന, നിരവധി പ്രവാസികൾ അറസ്റ്റിൽ

  • 17/08/2022

കുവൈറ്റ് സിറ്റി :  തുടർച്ചയായ ആറാം  ദിവസവും കുവൈത്തിൽ  സുരക്ഷാ നിയന്ത്രണം ഏർപ്പെടുത്തുന്നതിനും, സുരക്ഷ പരിശോധന കുവൈറ്റിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതിനുമായി വിപുലമായ സുരക്ഷാ കാമ്പയിൻ തുടർന്നു.  

ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രിയും ആക്ടിംഗ് ഇന്റീരിയർ മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിർദ്ദേശങ്ങൾ നടപ്പാക്കികൊണ്ട് ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അബ്ദുൾ ലത്തീഫ് അൽ ബർജാസിന്റെ നേതൃത്വത്തിൽ തുടർച്ചയായ ആറാം ദിവസവും കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ സുരക്ഷാ പരിശോധന ശക്തമാക്കി. ഇന്ന് ജിലീബ് അൽ-ഷുയൂഖ്, മഹ്‌ബൂല , ഖൈതാൻ എന്നീ പ്രദേശങ്ങളിലെ പരിശോധനയെത്തുടർന്ന്  താമസ നിയമം ലംഘിക്കുന്നവരും നിയമലംഘകരുമായ  നിരവധി പേരെ അറസ്റ്റ് ചെയ്തു. 

നിയമലംഘകരെ പിടികൂടുന്നതിനും നിയമവിരുദ്ധ  പ്രതിഭാസങ്ങളെ ചെറുക്കുന്നതിനുമുള്ള സുരക്ഷാ ശ്രമങ്ങൾ തുടരുകയാണെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഊന്നിപ്പറയുന്നു, കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ എല്ലാവരോടും ആവശ്യപ്പെട്ടു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News