സംശയാസ്പദമായ മയക്കുമരുന്നും, മദ്യവും കൈവശം വെച്ച അഞ്ച് പേര്‍ ജഹ്‌റയിൽ അറസ്റ്റില്‍

  • 25/05/2023കുവൈത്ത് സിറ്റി: സംശയാസ്പദമായ മയക്കുമരുന്നും, മദ്യവും കൈവശം വെച്ച അഞ്ച് പേരെ പിടികൂടുകയും അവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി ജഹ്റ സെക്യൂരിട്ടി ഡയറക്ടറേറ്റ് അറിയിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി അറസ്റ്റ് ചെയ്തവരെയും പിടിച്ചെടുത്ത മയക്കുമരുന്നും ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. അതേസമയം, നിരവധി നിയമങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ വാഹനവും പിടിച്ചെടുത്തു. ലൈസൻസ് പ്ലേറ്റുകളും അഭാവം, ശല്യപ്പെടുത്തുന്ന ശബ്‍ദമുള്ള എക്സ്ഹോസ്റ്ററുകള്‍ ഘടിപ്പിച്ചത് തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.  വാഹനം റിസർവേഷൻ ഗാരേജിലേക്ക് മാറ്റി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News