അടുത്ത വെള്ളിയാഴ്ച ഇന്ത്യൻ എംബസി ബീച്ച് ക്ലീനിംഗ് സംഘടിപ്പിക്കുന്നു

  • 10/06/2023


കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയും യുഎൻ ഹാബിറ്റാറ്റും സംയുക്തമായി 2023 ജൂൺ 16 വെള്ളിയാഴ്ച ബീച്ച് ക്ലീനിംഗ് പരിപാടി സംഘടിപ്പിക്കുന്നു. പുലർച്ചെ 5:00 മുതൽ 6:00 വരെ ബിനൈദ്‌ അൽ ഗറിന് എതിർവശത്തുള്ള ബീച്ചിലാണ് വൃത്തിയാക്കുന്നതിനുള്ള പരിപാടി സംഘടിപ്പിക്കുന്നത്. 26-ാമത് യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ (COP26) പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച ലൈഫ് മൂവ്മെന്റിനോട് അനുബന്ധിച്ചാണ് ഇന്ത്യൻ എംബസി ബീച്ച് വൃത്തിയാക്കുന്നതിനുള്ള ചുമതല ഏറ്റെടുത്തിട്ടുള്ളത്. 

ബീച്ചിലേക്കുള്ള ലൊക്കേഷൻ:  https://maps.app.goo.gl/ZSvcbJhqtzupqdYh8

Related News