കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ താപനില ഗണ്യമായി കുറയുമെന്ന് സിവിൽ ഏവിയേഷൻ ജനറൽ ഡയറക്ടറേറ്റിന് കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കുറഞ്ഞ താപനില 3 ഡിഗ്രി സെൽഷ്യസിനും താഴേക്ക് പോകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.കനത്ത ശൈത്യത്തോടൊപ്പം മിക്ക കാർഷിക മേഖലകളിലും മരുഭൂമികളിലും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. ഇത് കൃഷിയെ ബാധിക്കാൻ ഇടയുള്ളതിനാൽ കർഷകർ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടാതെ, തീരപ്രദേശങ്ങളിൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. ഇത് കടൽക്ഷോഭത്തിന് കാരണമായേക്കാം. കടലിൽ തിരമാലകൾ ആറ് അടിയിലധികം ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം.ശക്തമായ കാറ്റും തണുപ്പും തുടരുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവരും പൊതുജനങ്ങളും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. തണുപ്പുകാലത്തെ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ മതിയായ മുൻകരുതലുകൾ എടുക്കണമെന്നും നിർദ്ദേശമുണ്ട്.
കുവൈത്തിൽ കനത്ത ശൈത്യം: താപനില മൂന്ന് ഡിഗ്രിക്ക് താഴേക്ക്, കാർഷിക മേഖലകളിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



